യുപിഐ (UPI) ഫീച്ചറുള്ള ക്ലാസിക്ക് ഫോണുമായി നോക്കിയ (Nokia). 999 രൂപ വിലയുള്ള നോക്കിയ 105 ക്ലാസിക് ( Nokia 105 Classic) വ്യാഴാഴ്ചയാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ഒരു വർഷത്തെ റീപ്ലെയിസ്മെന്റ് ഗ്യാരൻഡിയും Nokia ഉറപ്പ് തരുന്നു.
ഹെഡ്സെറ്റില്ലാതെ റേഡിയോ കേൾക്കാം
നോക്കിയയുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ (HMD Global), ചാർജറുള്ളതും ഇല്ലാത്തതുമായ രണ്ട് തരം ഫോണുകളെയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു സിം കാർഡ് ഉപയോഗിക്കാൻ പറ്റുന്നതും ഇരട്ട സിം കാർഡുകൾ ഉപയോഗിക്കാൻ പറ്റുന്നതുമായ ക്ലാസിക് ഫോണുകളാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മുന്നിലെത്തുക.
നീലയും ചാര നിറത്തിലുമുള്ള രണ്ട് കളർ വേരിയന്റുകളിലാണ് ക്ലാസിക് 105 ലഭിക്കുക. ഇൻ-ബിൽട്ട് UPI ആപ്ലിക്കേഷനുള്ള ക്ലാസിക് 105 കണക്ടിവിറ്റി ഫീച്ചറുകളുടെ കാര്യത്തിലും ഒരു പടി മുന്നിലാണ്. ഹെഡ് സെറ്റില്ലാതെ കേൾക്കാൻ പറ്റുന്ന വയർലെസ് എഫ്എം റേഡിയോ ഫോണിന്റെ പ്രത്യേകതയാണ്. കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനായി 800 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.
HMD Global, the Finnish manufacturer behind Nokia smartphones, has expanded its product portfolio in India with the launch of the Nokia 105 Classic feature phone. Priced at ₹999, this phone is designed to offer a range of features at an affordable cost. In addition to its competitive price, HMD Global is introducing a unique one-year replacement guarantee for the device, which enhances its appeal to potential buyers.