ഇലക്ട്രിക് വാഹന വിപണിക്ക് ഉടനെ കരകയറാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. വിപണിയുടെ നഷ്ടകണക്കിന് ആഘാതം കൂട്ടി ടെസ്ലയുടെ (Tesla) കൂപ്പുക്കുത്തൽ. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് വെറും രണ്ടാഴ്ച കൊണ്ട് 145 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ടെസ്ല നേരിടുന്നത്. അതായത് മൂല്യത്തിന്റെ അഞ്ചിലൊന്നാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഇലക്ട്രിക് വാഹന നിർമാണ വിപണി മൊത്തത്തിൽ നിരാശയിൽ കഴിയുമ്പോഴാണ് ടെസ്ലയുടെ വൻ വീഴ്ച. ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു വരുന്നു എന്ന സൂചന ശരിവെക്കുന്നു എന്നതാണ് ടെസ്ലയുടെ നഷ്ടകണക്ക്. ഒക്ടോബർ മുതൽ ടെസ്ലയുടെ ഓഹരി 17% ലേക്ക് മുങ്ങിത്താണു. എസ് ആൻഡ് പി 500 ഇൻഡെക്സ് 2.8% ആയും, നാസ്ഡക് 100 3.4% ആയും ഇടിഞ്ഞു. ടെസ്ലയുടെ ഓഹരിയിലെ ഇടിവ് കമ്പനിയുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷനിൽ നിന്ന് തുടച്ചു നീക്കിയത്130 ബില്യൺ ഡോളർ.
ഭയന്ന് ഇവി
ടെസ്ലയുടെ വീഴ്ച ഇലക്ട്രിക് വാഹന വിപണിയെ ആകെമൊത്തം ഉലച്ചിരിക്കുകയാണ്. ഈ മാസമാദ്യം തന്നെ വിപണിയിൽ ടെസ്ലയുടെ ഇടിവ് ദൃശ്യമായിരുന്നു. മൂന്നാം പാദമെത്തത്തിൽ മടങ്ങി വരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിഫലമായി.
ബാറ്ററി നിർമാതാക്കളായ പാനസോണിക് ഹോൾഡിംഗ് കോർപ്പറേഷൻ (Panasonic Holdings Corp.), ചിപ്പ് നിർമാതാക്കളായ ഒഎൻ സെമികൺടക്ടർ കോർപ്പറേഷൻ (ON Semiconductor Corp.) എന്നിവർ ഇലക്ട്രിക് വാഹന മേഖലയെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. ഇതോടെ യു.എസിന്റെ ഓട്ടോമോട്ടീവ് മേഖലയുടെ സ്റ്റോക്കുകളുടെ വീഴ്ച ഉറപ്പിച്ചു തുടങ്ങി. ആദ്യമേ തൊഴിലാളി വേതന വിഷയത്തിൽ സ്റ്റോക്കുകൾ ഇളകിയിരുന്നു.
ഇവി നിർമാണത്തിൽ ലോകത്തെ തന്നെ ടെസ്ലയെയാണ് വിഷയം ഏറ്റവുമധികം ബാധിച്ചത്. ഇതോടെ വിപണിയിൽ ടെസ്ല രക്തസാക്ഷിയാകുമെന്ന് ഏകദേശം ഉറപ്പായി. വിപണിയിൽ പിടിച്ച് നിൽക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാൻ തീരുമാനിച്ചതും ടെസ്ലയ്ക്ക് തിരിച്ചടിയായി. ഇതോടെയാണ് നിക്ഷേപകർ പിൻവലിയാൻ തുടങ്ങിയതും ഓഹരിയെ ബാധിച്ചതും.
Tesla Inc. has witnessed a substantial and alarming decline in its share value, resulting in a loss of nearly one-fifth of its market capitalization, equivalent to a staggering $145 billion, within a mere two-week span. This downturn is primarily attributed to mounting concerns regarding the future demand for electric vehicles, as reported by Bloomberg. While the entire EV industry is grappling with uncertainties, Tesla’s decline stands out prominently, with its shares plummeting over 17 percent since the October 18 report. This article delves into the factors behind Tesla’s stock drop and the broader challenges facing the EV sector.