കിലോയ്ക്ക് 27.50 രൂപയ്ക്ക് ആട്ട വിപണിയിലറക്കി കേന്ദ്രസര്‍ക്കാര്‍. ഭാരത് ആട്ട എന്ന പേരിലാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കുറവില്‍ ആട്ട വിപണിയിലിറക്കിയത്. ദീപാവലിക്ക് മുന്നോടിയായി വിലക്കയറ്റം പിടിച്ച് നിര്‍ത്തുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആട്ടയുടെ വില്‍പ്പന കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ആട്ട വില്‍പ്പനശാലകള്‍ ഡല്‍ഹിയില്‍ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സബ്സിഡിയിലാണ് ഭാരത് ആട്ട വില്‍ക്കുന്നത്.
വിലക്കയറ്റം പിടിച്ചു നിർത്താൻ
പ്രൈസ് സ്റ്റെബിലൈസേഷന്‍ ഫണ്ട് സ്കീം വഴി ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 29.50 രൂപയ്ക്ക് ഭാരത് ആട്ട വിറ്റിരുന്നു. 18,000 ടണ്‍ ആട്ടയായിരുന്നു അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിച്ചത്. പദ്ധതി വിജയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.
വിപണിയില്‍ ആട്ടയ്ക്ക് 70 രൂപ വരെ നല്‍കേണ്ടി വരുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ നടപടി. 10 കിലോയുടെയും 30 കിലോയുടെയും പാക്കറ്റില്‍ ഭാരത് ആട്ട ലഭിക്കും. എന്‍എഎഫ്ഇഡി, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവ വഴിയും 800 മൊബൈല്‍ വാനുകള്‍ വഴിയും, 2,000 ഔട്ട് ലെറ്റുകള്‍ വഴിയുമായിരിക്കും ഇവയുടെ വില്‍പ്പന.
തക്കാളിയും ഉള്ളിയും വിലക്കുറവിൽ
ഭാരത് ആട്ടയ്ക്കായി എന്‍എഎഫ്ഇഡി, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവര്‍ക്ക് 2.5 ലക്ഷം ടണ്‍ ഗോതമ്പ് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കിലോയ്ക്ക് 21.50 രൂപ എന്ന നിരക്കിലായിരിക്കും ഗോതമ്പ് നല്‍കുക.
ഇവര്‍ തുടര്‍ന്ന് ആട്ടയാക്കി 27.50 രൂപയ്ക്ക് വിപണിയിലെത്തിക്കും. ഇത്തരത്തില്‍ സബ്സിഡി നിരക്കില്‍ മുമ്പ് ഛനദാള്, തക്കാളി, ഉള്ളി എന്നിവയും നല്‍കിയിരുന്നു. സബ്സിഡി നിരക്കില്‍ ഇത്തരത്തില്‍ നല്‍കുന്നത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായിച്ചതായി സര്‍ക്കാര്‍ പറയുന്നു. മൊബൈല്‍ വാനുകളില്‍ ഭാരത് ആട്ട കൂടാതെ, കിലോയ്ക്ക് 60 രൂപയ്ക്ക് പരിപ്പ്, കിലോയ്ക്ക് 25 രൂപയ്ക്ക് ഉള്ളി എന്നിവയും വില്‍ക്കുന്നുണ്ട്.
In a proactive effort to alleviate the burden of food inflation on its citizens, the central government of India has introduced the ‘Bharat Atta’ scheme. Under this initiative, wheat flour, commonly known as atta, will be made available to the public at a subsidised price of Rs 27.50 per kilogram, a significant reduction compared to the prevailing market prices of Rs 40-45 per kilogram.