ടെസ്ലയെ (Tesla) എങ്ങനെയെങ്കിലും രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇന്ത്യ. അടുത്ത വര്‍ഷം ജനുവരിയോടെ ടെസ്ലയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഊര്‍ജിത ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിര്‍മാണ മോഹങ്ങള്‍ക്ക് ടെസ്ലയുടെ വരവ് ശക്തിപകരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി ടെസ്ലയടക്കമുള്ള ഇവി നിര്‍മാതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഇവി നിര്‍മിക്കാന്‍ ടെസ്ലയെ ക്ഷണിച്ചതായാണ് കേന്ദ്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
എങ്ങനെയും കൊണ്ടുവരും
കഴിഞ്ഞ ജൂണില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
ടെസ്ലയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി നടത്തിയ ചര്‍ച്ചയില്‍ രാജ്യത്ത് കാറും ബാറ്ററി നിര്‍മാണവും ആരംഭിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു. ഇന്ത്യയില്‍ ഇവിയുടെ വിതരണ ശൃംഖല വിപുലമാക്കാനും ടെസ്ല ആലോചിക്കുന്നുണ്ട്. ടെസ്ലയെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ഇറക്കുമതിയിൽ ഉടക്കി
ഇറക്കുമതി തീരുവയാണ് സർക്കാരിനും ടെസ്ലയ്ക്കും ഇടയിലെ തട. ഇവി നിര്‍മാണം രാജ്യത്ത് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരുന്നു. ഇവിയുടെ പ്രാദേശിക നിര്‍മാണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മുഴുവനായി അസംബിള്‍ ചെയ്ത ഇലക്ട്രിക് കാറുകള്‍ക്ക് 40% ഇറക്കുമതി തീരുവയാണ് ടെസ്ല നല്‍കേണ്ടത്. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരാനുള്ള പദ്ധതികള്‍ ടെസ്ല ഒഴിവാക്കിയിരുന്നു.
നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിന് മുമ്പ് രാജ്യത്ത് ടെസ്ലയ്ക്ക് വിപണി കണ്ടെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. പ്രൊഡക്ഷന്‍ ലിങ്ക് ഇന്‍സെന്റീവ് സ്കീമില്‍ അപേക്ഷിക്കാന്‍ ടെസ്ലയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടുണ്ട്. ചര്‍ച്ചകള്‍ ഫലവത്തായാല്‍ അധികം വൈകാതെ ടെസ്ലയുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ ഓടിത്തുടങ്ങും.
India is making an earnest effort to entice Tesla, the electric vehicle (EV) giant led by Elon Musk, to set up shop in the country. Government departments are working tirelessly to provide the necessary approvals by January 2024, signalling their commitment to welcoming the American automaker.