നിക്ഷേപം ആകര്‍ഷിക്കുന്നതിനും, ഉത്തരവാദിത്ത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് രണ്ട് പോര്‍ട്ടലുകള്‍ ആരംഭിച്ചു. കേരളത്തിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ക്കായി
ഇന്‍വെസ്റ്റ് കേരള, കേരള റെസ്പോണ്സിബിള് ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്കീം പോര്‍ട്ടലുകള്‍ ആണ് നിലവിൽ വന്നത്.
കേരളത്തിലെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ ഒരിടത്ത് നിന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടലുകള്‍ തുടങ്ങിയിരിക്കുന്നത്.
ഇന്‍വെസ്റ്റ് കേരള പോർട്ടൽ
കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെല്ലാം വിവരങ്ങള്‍ ആവശ്യമാണോ അതെല്ലാം ഒരു സൈറ്റില്‍ തന്നെ ഉപഭോക്തൃ സൗഹൃദമായി ഇന്‍വെസ്റ്റ് കേരള പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നു. സംരംഭം ആരംഭിക്കുന്നതിനും സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും പോർട്ടൽ സഹായകമാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംരംഭകര്‍ക്ക് സഹായം ലഭിക്കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനും ഇതിലൂടെ സാധിക്കും.
കേരള റെസ്പോണ്സിബിള് ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്കീം പോര്‍ട്ടല്‍
2023 ലെ കേരള വ്യാവസായിക നയത്തില്‍ പ്രഖ്യാപിച്ച ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേരള റെസ്പോണ്സിബിള് ഇന്‍ഡസ്ട്രി ഇന്‍സെന്റീവ് സ്കീം പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുള്ളത്. ഇവിടെയുള്ള മനുഷ്യവിഭവശേഷി ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ മുന്‍ഗണന. അത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക ഇന്സെന്റ്റീവ്സ് നല്കാന് കഴിയും വിധമാണ് പോര്‍ട്ടലുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നിക്ഷേപകര്‍ക്ക് വ്യവസായ പ്രോത്സാഹന പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.
കേരളീയത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വ്യവസായ രംഗത്തു വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. രണ്ട് പോര്‍ട്ടലുകളും കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടാകുമെന്നും കേരളത്തിലെ സംരംഭക സമൂഹം മികച്ച രീതിയില്‍ ഈ അവസരം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നതിന് പോര്‍ട്ടലുകള്‍ ഉപകരിക്കുമെന്ന് കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ആനി ജൂല പറഞ്ഞു.