ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാൻ കുറഞ്ഞ ബജറ്റിൽ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വെറും 27000 താഴെ രൂപയില്‍ താഴെ വരുന്ന അടിസ്ഥാന ചെലവില്‍ തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്രയാണ് ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി റെയിൽവേ ആസൂത്രണം ചെയുന്നത്. തെക്ക് മുതല്‍ വടക്ക് വരെയുള്ള കാഴ്ചകള്‍ ട്രെയിനില്‍ സഞ്ചരിച്ച് കണ്ടു ഇന്ത്യയെ അറിയാനാഗ്രഹിക്കുന്നവര്‍ക്കായി 13 ദിവസത്തെ ഭാരത് ഗൗരവ് പാക്കേജ് ഒരുക്കിയിരിക്കുകയാണ് റയിൽവെയുടെ ടൂർ വിഭാഗമായ ഐ.ആര്.സി.ടി.സി.
രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ റെയില്‍വേ 2021-ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്. ‘നോര്‍ത്ത് വെസ്റ്റേണ്‍ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി’ എന്നാണ് കൊച്ചു വേളിയിൽ നിന്നും ആരംഭിക്കുന്ന ഈ തെക്കു വടക്കു യാത്രാ പാക്കേജിന്റെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബര്‍ 19ന് ആരംഭിക്കും. ഡിസംബര്‍ ഒന്നിനാകും മടങ്ങിയെത്തുക.
മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്. സ്ലീപ്പര്‍ ക്ലാസിലെ സ്റ്റാൻഡേര്‍ഡ് സീറ്റ് ബുക്ക് ചെയ്യാൻ മുതിര്‍ന്നവര്‍ക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്. എ.സി ത്രി ടയറില്‍ കംഫര്‍ട്ട് സീറ്റുകള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 39,240 രൂപയും കുട്ടികള്‍ക്ക് 37,530 രൂപയുമാണ് നിരക്ക്. ഭക്ഷണവും താമസവും പാക്കേജിന്റെ ഭാഗമാണ്. ട്രെയിനില്‍ ഐ.ആര്.സി.ടി.സി. ടൂര്‍ മാനേജറുടെ സഹായവുമുണ്ടാവും.
ദക്ഷിണ റയിൽവെയുടെ കീഴിൽ കർണാടകയിലെ മംഗലാപുരത്തിന് പുറമെ കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ട്രെയിനിന് ബോർഡിംഗ്, ഡീബോർഡിംഗ് പോയിന്റുകൾ ഉണ്ടായിരിക്കും.
അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, അമൃത്സര്‍ എന്നിവിടങ്ങളിലെ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ആസ്വധിക്കാം.
സ്റ്റാച്യു ഓഫ് യൂണിറ്റി, വൈഷ്ണോദേവി, സബര്‍മതി ആശ്രമം, അമേര്‍ ഫോര്‍ട്ട്, സുവര്‍ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, വാഗാ അതിര്‍ത്തി എന്നീ കേന്ദ്രങ്ങൾ ബന്ധിപ്പിച്ചാകും യാത്ര. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും തീർത്ഥാടക കേന്ദ്രങ്ങളിലേക്കുള്ള നോൺ എസി വാഹനങ്ങളും, ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ ബജറ്റ് ഹോട്ടലുകളിൽ എസി റൂമുകളും യാത്ര വാഗ്ദാനം ചെയ്യുന്നു.
IRCTC, has launched a 13-day Bharat Gaurav package for those who want to know India by traveling by train from the south to the north. As part of the Bharat Gaurav scheme, the Railways is planning a trip from Thiruvananthapuram to Kashmir at a base cost of just under INR 27,000.