സാമൂഹിക മാധ്യമങ്ങളില്‍ നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക്ക് വീഡിയോ (Deepfake) പ്രചരിപ്പിച്ചവര്‍ക്കെതിരേ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഐപിസി സെക്ഷന്‍ 465, 469, 1860, സെക്ഷന്‍ 66സി, ഐടി ആക്ടിലെ 66ഇ, 200 വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത നടി രശ്മിക മന്ദാനയുടെ ഡീപ്ഫെയ്ക്ക് വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അമിതാഭ് ബച്ചനടക്കം നിരവധി പേര് നടിയെ പിന്തുണച്ച് കൊണ്ടും ഡീപ്ഫെയ്ക്കിനെതിരേ നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. രശ്മികയ്ക്ക് പിന്നാലെ നടി കത്രീന കൈഫിന്റെയും ഡീപ്ഫെയ്ക്ക് വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിക്കുന്നത്.
നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷനും
നടിയുടെ ഡീപ്ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ഡല്‍ഹി വനിതാ കമ്മിഷന് നടപടി ആവശ്യപ്പെട്ട് അധികം വൈകാതെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ പൂര്‍ണ വിവരങ്ങള്‍ കൈമാറണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് നവംബര്‍ 17നകം അറിയിക്കാനും കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ രശ്മിക മന്ദാന ആശങ്കയറിയിച്ച് രംഗത്തെത്തിയിരുന്നു.
ഡീപ്ഫെയ്ക്ക് വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപ്പെട്ടിരുന്നു. ഡീപ്ഫെയ്ക്കിനെതിരേ പരാതി ലഭിച്ച് 36 മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യണമെന്ന് വിവിധ സാമൂഹിക മാധ്യമങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഡീപ്ഫെയ്ക്കിന് ഇരയാകുന്നവര്‍ മടിച്ച് നില്‍ക്കാതെ പരാതിയുമായി മുന്നോട്ട് വരണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരെന്ന് തെളിയിക്കപ്പെട്ടാല്‍ 3 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല
എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡീപ്ഫെയ്ക്കിംഗില് വ്യക്തികളുടെ ശബ്ദവും വീഡിയോയും മോര്‍ഫ് ചെയ്ത് മാറ്റുന്നത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ യഥാര്ഥമേതാണ്, വ്യാജമേതാണ് എന്ന് തിരിച്ചറിയാന്‍ ഡീപ്ഫെയ്ക്കിംഗില് പെട്ടന്ന് സാധിക്കില്ല. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ പലരും ഇപ്പോള്‍ ഡീപ്ഫെയ്ക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും കലാപങ്ങളിലേക്ക് പോലും ഡീപ് ഫെയ്ക്ക് വഴിവെക്കും. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വ്യക്തികളുടെ കണ്ണിന്റെ അസ്വാഭാവികമായി ചലനം നോക്കി ഒരു പരിധി വരെ ഡീപ്ഫെയ്ക്കിംഗ് തിരിച്ചറിയാന്‍ പറ്റും.
n response to the widespread circulation of the deepfake video, the Delhi Police have registered a First Information Report (FIR) under sections 465 and 469 of the Indian Penal Code, 1860, and sections 66C and 66E of the Information Technology Act, 2000. The FIR has been lodged at PS Special Cell, Delhi Police, and a thorough investigation into the matter is currently underway.