വിദേശത്തെ തിരക്കേറിയ ജോലിയിൽ നിന്നും ഒരു ആശ്വാസമായി ലഭിച്ച അവധിയെടുത്തു നാട്ടിലേക്കു കുടുംബവുമൊത്തു യാത്ര തിരിക്കുന്ന അവസാന നിമിഷത്തിൽ ലഗേജ് പാക്ക് ചെയ്യുമ്പോളാണ് ഓർക്കുന്നത് ഇത്രയും സാധനങ്ങൾ വിമാനത്തിൽ അനുവദനീയമല്ല എന്ന്. അധിക ലഗേജിനു അധിക ഡ്യൂട്ടി അടച്ചാലും കൈ നഷ്ടം. നാട്ടിലെ വേണ്ടപെട്ടവർക്കായി വാങ്ങിയതൊക്കെ തിരികെ റൂമിൽ ഉപേക്ഷിച്ചു വിമാനം കയറേണ്ട അവസ്ഥയാണ് നിലവിൽ.
എന്നാൽ അതിനൊരു മികച്ച പരിഹാരമാർഗമാണ് ഇന്ത്യയിലെ ഈ മേഖലയിലെ ആദ്യ സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് ഓൺലൈൻ ലഗേജ് പ്ലാറ്റ്ഫോം മുന്നോട്ടു വയ്ക്കുന്നത്. നിങ്ങളുടെ അധിക ലഗേജ് അത് വിദേശത്തായാലും, അന്യ സംസ്ഥാനത്തായാലും Fly My Luggageനെ ഏൽപ്പിച്ചാൽ അവർ സുരക്ഷിതമായി നാട്ടിൽ എത്തിക്കും.
വിമാനക്കമ്പനികൾ അവരുടെ അധിക ലഗേജിനു ഈടാക്കുന്ന ചാർജുകളുടെ വളരെ ചെറിയ ചിലവിൽ അധിക ലഗേജ് ബുക്ക് ചെയ്യാൻ ഇത് യാത്രക്കാരെ പ്രാപ്തരാക്കുന്നു.
വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടു പോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇതോടെ സൗകര്യമൊരുങ്ങും. കേരളത്തിൽ നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഈ ഓൺലൈൻ ലഗേജ് പ്ലാറ്റ് ഫോം സേവനം ലഭിക്കുക.
ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകാവുന്ന സാധനങ്ങൾക്ക് ഭാരപരിധി എയർലൈൻ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ വലിയ തുക ഈടാക്കും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലഗേജ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ഫ്ലൈ മൈ ലഗേജ് സർവീസ് തുടങ്ങിയിരിക്കുന്നത്. പല തലത്തിലുള്ള പാക്കേജുകളിൽ നിന്ന് യാത്രക്കാർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്കിങ് നടത്താം. ലഗേജ് ബുക്കിങ് സ്ഥലങ്ങളിൽ വന്നു എടുത്തു ലക്ഷ്യ സ്ഥാനങ്ങളിൽ ഡോർ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്.
കിലോക്ക് 65 രൂപയെന്ന കുറഞ്ഞ നിരക്ക് മുതൽ പ്രീമിയം ഡെലിവറി സേവനങ്ങളും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയുന്നു. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കിൽ വ്യത്യാസമുണ്ടാകും.
ഫ്ലൈ മൈ ലഗേജിന്റെ ഉറപ്പ്
“ഉപഭോക്താവിന് ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടെയാണ് ഞങ്ങളുടെ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താവ് എത്തുന്ന അതേ ദിവസം തന്നെ ബാഗേജ് നഗരത്തിൽ എത്തിക്കുക എന്നത് ഫ്ലൈ മൈ ലഗേജിന്റെ പ്രത്യേകതയാണ്. ഉപഭോക്താവിന് 01 കിലോഗ്രാം മുതൽ 500 കിലോഗ്രാം വരെ ഭാരമുള്ള അധിക ബാഗേജ് ബുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.
നിയന്ത്രണങ്ങൾ കാരണം ചെക്ക്-ഇൻ ലഗേജിൽ കൊണ്ടുപോകാൻ കഴിയാത്ത ഒട്ടനവധി സാധനങ്ങൾ നിങ്ങൾക്ക് എയർപോർട്ടിൽ ഉപേക്ഷിക്കേണ്ടി വരും, നിങ്ങൾക്ക് ആ സാധനങ്ങളോടുള്ള മൂല്യം ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾക്കിത് ഞങ്ങൾക്ക് നൽകാം, നിങ്ങൾക്ക് ഡെലിവറി ലഭിക്കാൻ ആഗ്രഹിക്കുന്ന നഗരം/വിമാനത്താവളങ്ങളിലും ഞങ്ങൾക്ക് ഡെലിവർ ചെയ്യാം.
നിങ്ങളുടെ അധിക ലഗേജുകൾ 25 കിലോമീറ്റർ നഗരപരിധിക്കുള്ളിൽ നിന്ന് എടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
നിങ്ങളുടെ വീട്/ഹോട്ടൽ/ഓഫീസ്, എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് അധിക ലഗേജ് ഈ സ്റ്റാർട്ടപ്പ് ഏറ്റെടുക്കും.
തിരികെ നിങ്ങളുടെ അധിക ലഗേജ് വീട്/ഹോട്ടൽ/ ഓഫീസ്, എയർപോർട്ട് എന്നിവിടങ്ങളിൽ എത്തിക്കും.
നിങ്ങളുടെ വളർത്തുമൃഗങ്ങളായ പൂച്ചയും നായ്ക്കുട്ടികളും വരെ കൊണ്ടുപോകാനും നിങ്ങൾക്കാവശ്യമായ സ്ഥലത്ത് ഡെലിവർ ചെയ്യാനും കഴിയും.
മുതിർന്ന പൗരന്മാർ, ഗർഭിണികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
അന്തർദേശീയവുമായ രണ്ട് സേവനങ്ങളും ഉറപ്പാക്കും.I 2 D – “ഇന്റർനാഷണൽ ടു ഡൊമസ്റ്റിക് ട്രാൻസ്ഫർ” യാത്രക്കാർക്ക് സ്റ്റാർട്ടപ്പ് പ്രത്യേക ചാർജ് വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിൽ ഏറ്റെടുക്കുന്ന ലഗേജ്/ബാഗേജ് ഫ്ലൈ മൈ ലഗേജ് ഇൻഷുർ ചെയ്തിട്ടുണ്ട്