അപേക്ഷിച്ചത് 4 ലക്ഷത്തിൽപരം മിടുക്കർ, അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുക 100 പേർ, കടുത്ത മത്സരങ്ങൾ, പല ഘട്ടങ്ങൾ.. ഒന്നാമതെത്തുക ഒറ്റരൊൾ? അതോ ഒരു ടീമോ? അവർക്കാണ് 10 ലക്ഷം ലഭിക്കുക. ഇതൊരു ഭാഗ്യപരീക്ഷണമല്ല, കേരളത്തിലെ ഏറ്റവും മികച്ച 100 കോഡർമാരെ കണ്ടെത്തുന്ന പ്രതിഭ തിരിച്ചറിഞ്ഞ് തന്നെയാണ്.
പ്രതിഭകളെ കണ്ടെത്താനുള്ള ആ വേദിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ടോപ് 100 കോഡേഴ്സ്. സ്റ്റാർട്ടപ്പ് മിഷനൊപ്പം മത്സരം സംഘടിപ്പിക്കുന്നതിൽ മ്യൂലേണും പങ്കാളികളാണ്.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോഡർമാരെ കണ്ടെത്തുന്ന മത്സര വേദിയാണ് ടോപ് 100 കോഡേഴ്സ്. കോഡിംഗ് വിദഗ്ധരുടെ ടാലന്റ് പൂൾ സൃഷ്ടിക്കാനാണ് മത്സരം സംഘടിപ്പിക്കുന്നത്. 10 ലക്ഷം സമ്മാനിക്കുക ഒരാൾക്കാണെങ്കിലും ഇവിടെ ആരും തോൽക്കുന്നില്ല. എല്ലാവർക്കും അവസരങ്ങൾ തുറന്നു കൊടുക്കുകയാണ് ടോപ് 100 കോഡേഴ്സ് ചെയ്യുന്നത്. ഇത്തവണ വിജയികളാകാത്തവർക്ക് ഒരിക്കൽ പോലും നിരാശരാകേണ്ടി വരില്ല, അത്രയധികം കാര്യങ്ങൾ പഠിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള വേദി കൂടിയാണ് ഇത്. കമ്പനികളിൽ ടെക് കോ-ഫൗണ്ടേഴ്സായി പരിഗണിച്ചെന്നും വരാം.
വെറും മൂന്ന് ടാസ്ക്, പക്ഷേ…
ടോപ് 100 കോഡേഴ്സിനെ തിരഞ്ഞെടുക്കുന്നത് വെറും മൂന്ന് ടാസ്കുകളിലൂടെയാണ്. അത്രയേയുള്ളോയെന്ന് ചോദിക്കാൻ വരട്ടെ. 4 ലക്ഷം പേരിൽ നിന്നാണ് 100 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. അവരിൽ നിന്ന് വിജയിയെ കണ്ടെത്താൻ എളുപ്പവഴിയില്ല.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അവിടെ നിർദേശിക്കുന്ന ടാസ്കുകൾ പൂർത്തിയാക്കുന്നതാണ് ആദ്യഘട്ടം. 45 ദിവസമെടുക്കും ആദ്യ ഘട്ടം പൂർത്തിയാകാൻ. ഇവരിൽ നിന്നാണ് അടുത്ത ഘട്ടത്തിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ രണ്ടാംഘട്ടത്തിലേക്ക് എത്തിയത് 69 പേരാണ്. മത്സരാർഥികളിൽ വിദ്യാർഥികളും മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാമുണ്ട്. ഇവർക്ക് നിർദേശം നൽകാനും സഹായിക്കാനും മേഖലയിലെ വിദഗ്ധാരാണ് സഹായത്തിനുണ്ടാകുക. രണ്ടാംഘട്ടത്തിലെത്തിയ 69 പേരെ രണ്ട് വിഭാഗങ്ങളാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ആദ്യത്തെ ഗ്രൂപ്പിന് എഐയുമായി ബന്ധപ്പെട്ട് പ്രൊഡക്ടഡ് നിർമിക്കാനാണ് ടാസ്ക് കൊടുത്തത്. ഒറ്റയ്ക്കും സംഘമായും ആളുകൾക്ക് പ്രൊഡക്ട് നിർമിക്കാം. ഓപ്പൺ എഐ ഉപയോഗിച്ചാണ് ഇവർ പ്രൊഡക്ട് നിർമിക്കേണ്ടത്.
മത്സരം കടുപ്പിച്ച്
രണ്ടാമത്തെ ബാച്ചിനെ കാത്തിരുന്നത് കുറച്ചു കൂടെ കടുത്ത മത്സരമാണ്. യുപിഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കണം, വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി. പണിപ്പുരയിൽ മത്സരാർഥികളെ സഹായിക്കാൻ മെന്റർമാരുണ്ട്, അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങൾ ഉണ്ട്. വികസിപ്പിച്ച ആപ്ലിക്കേഷൻ ഓപ്പൺ നെറ്റ്വർക്കിലേക്ക് കൊണ്ടുവരുകയും വേണം. ഇതും പൂർത്തിയാക്കിയാൽ വിജയിയെ കണ്ടെത്തുന്ന അവസാന ഘട്ടം. വിജയിച്ചില്ലെങ്കിൽ വിഷമിക്കണ്ട, 100 കോഡേഴ്സിൽ ഒരാൾ എന്നു പറയുന്നത് ബ്രാൻഡ് നെയിം കൂടിയാണ്. മത്സരത്തിൽ പങ്കെടുത്തവർക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉള്ള സഹായം ഇവിടെ നിന്ന് ലഭിക്കുകയും ചെയ്യും.
പ്രതിഭകളെ കണ്ടെത്താൻ മ്യൂലേൺ
പ്രതിഭകളെ കണ്ടെത്താൻ ജിടെക്ക് (GTech) ആരംഭിച്ച മ്യൂലേണിന്റെ (MuLearn) പങ്കാളിത്തതോടെയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ 100 കോഡേഴ്സ് മത്സരം സംഘടിപ്പിക്കുന്നത്. കോഡിങ്ങിൽ ഇത്തരമൊരു മത്സരം മറ്റാരും നടത്തിയിട്ടില്ലെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പറയുന്നു. പ്രായത്തിന്റെ പരിമിതിയില്ലാതെയാണ് മത്സരത്തിൽ ആളുകൾ പങ്കെടുക്കുന്നത്. സാങ്കേതിക വിദ്യയിൽ അഭിരുചിയുള്ള, കഴിവുള്ള കേരളത്തിന്റെ സ്വന്തം സ്റ്റീവ് ജോബ്സ്- മാർക്ക് സക്കർബർഗുമാരെ കണ്ടെത്താനുള്ള മത്സരമാണ് 100 കോഡേഴ്സ്.
In Huddle, a novel program took place. The year 2023 witnessed 100 coders, which presented a fantastic opportunity for bright young minds. With the aid of first-rate facilities and esteemed mentors, this vast community offered programmers a singular platform to transform an idea into a working product. The most gifted programmers from all around India be founded, highlighted, and connected to startups and other businesses through this event. Their goal is to transform these gifted people into an invaluable resource army while cultivating a thriving entrepreneurial ecosystem.