ഇന്ത്യയിലെ എഐ കമ്പനി കോറോവർ എഐ (Corover.ai)യിൽ നിക്ഷേപത്തിനൊരുങ്ങി ഗൂഗിൾ. ആശയ വിനിമയ നിർമിത ബുദ്ധി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിൽ ഗൂഗിൾ 4 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്താൻ പോകുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ വീഡിയോ ക്രിയേഷൻ സ്റ്റാർട്ടപ്പായ റിഫ്രൈസ് എഐയെ അഡോബ് സ്വന്തമാക്കിയിരുന്നു. രാജ്യത്തെ എഐ സ്റ്റാർട്ടപ്പുകൾക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന്റെ തെളിവാണ് ഈ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും.
ഭാരത് ചാറ്റ്ജിപിടിയുണ്ടാക്കിയവർ
രാജ്യത്തിന്റെ സ്വന്തം ഭാരത് ചാറ്റ്ജിപിടി വികസിപ്പിച്ച സ്റ്റാർട്ടപ്പുകളിലൊന്നാണ് കോറോവർ. ലാർജ് ലാംഗ്വേജ് മോഡലായ ഭാരത് ചാറ്റ് ജിപിടി 12ഓളം ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നതായി ഇവർ പറയുന്നു. ഭാരത് ചാറ്റ് ജിപിടിയുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായാണ് ഗൂഗിൾ നിക്ഷേപത്തിന് ഒരുങ്ങുന്നത്. മാർച്ചിൽ 5 ലക്ഷം ഡോളറും സ്റ്റാർട്ടപ്പ് സമാഹരിച്ചിരുന്നു. അങ്കുശ് സബർവാൾ (Ankush Sabharwal), കുണാൽ ബക്രി (Kunal Bhakhri), മാനവ് ഗൻഡോത്ര ( Manav Gandotra), രാഹുൽ രഞ്ജൻ (Rahul Ranjan) എന്നിവരാണ് കോറോവറിന്റെ ഫൗണ്ടർമാർ.
2016ലാണ് കോറോവർ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ ഭാഷകളിലും വിദേശ ഭാഷകളിലുമായി ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ചാറ്റ്ബോട്ട് സേവനമാണ് കോറോവർ നൽകുന്നത്. വാട്ട്സാപ്പ്, സിഗ്നൽ, സൂം, സെയിൽസ്ഫോഴ്സ്, സാപ്പ് എന്നിവയിൽ സേവനം ലഭിക്കും. ബാങ്കിംഗ്, ഫിനാൻസ്, ആരോഗ്യപരിപാലനം, നിർമാണം, വിനോദയാത്ര, ഇകോമേഴ്സ് മേഖലകളിലുള്ളവരാണ് തങ്ങളുടെ ഉപഭോക്താക്കളിലധികവുമെന്ന് കമ്പനി പറയുന്നു.
കാൻബാങ്ക് വെഞ്ചർ കാപ്പിറ്റൽ ഫണ്ട് (CanBank Venture Capital Fund), ലീഡ് ഏയ്ഞ്ചൽസ് (Lead Angels), കരേകെബ വെഞ്ചർ (Karekeba Ventures), ഐഐഐടി-ഡൽഹി എന്നിവരാണ് കോറോവറിന്റെ നിലവിലെ നിക്ഷേപകർ. 2022ൽ Tracxn സ്റ്റാർട്ടപ്പിന്റെ മൂല്യം 8.5 മില്യൺ ആണെന്ന് കണക്കാക്കിയിരുന്നു. ഐആർസിടിസി, എൻപിസിഐ, ഐസിഐസിഐ പ്രുഡൻഷ്യൽ, മാക്സ് ലൈഫ് ഇൻഷുറൻസ്, ബോഷ്, കർണാടക ടൂറിസം, ഇസ്രയേൽ ടൂറിസം എന്നിവർ കോറോവറിന്റെ ഉപഭോക്താക്കളും പങ്കാളികളുമാണെന്ന് കമ്പനി പറയുന്നു.
Recent media sources claim that Google, a significant player in the IT industry, is in talks to invest roughly $4 million in Corover.ai, a local conversational artificial intelligence business. Following the announcement of the official launch of BharatGPT in the upcoming weeks, Google discussed investing $4 million in equity and made a non-equity funding of $500,000 in Corover, having already signed an agreement with the firm in March of this year. By December, the new investment is expected to be received.