ഇനി കൈയിൽ ചില്ലറ കരുതേണ്ട ആവശ്യമില്ല, കെഎസ്ആർടിസി ബസും ഡിജിറ്റലാകുന്നു. ജനുവരിയോടെയാണ് കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിന് തുടക്കമാകുന്നത്.
ഡെബിറ്റ് കാർഡ്, ട്രാവൽ കാർഡ്, ക്രെഡിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർകോഡ് എന്നിവ വഴിയും കെഎസ്ആർടിസിയുടെ ടിക്കറ്റ് ചാർജ് നൽകാനാകും. ബസിൽ തന്നെയാണ് ഇവ വഴി ടിക്കറ്റ് നിരക്ക് നൽകേണ്ടത്.
ചില്ലറ സൂക്ഷിക്കൽ, ബാക്കി നൽകൽ തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളിൽ നിന്ന് കണ്ടക്ടർമാർക്കും യാത്രക്കാർക്കും തലയൂരാം.
പേയ്മെന്റ് മാത്രമല്ല ഡിജിറ്റൽ, ടിക്കറ്റും കെഎസ്ആർടിസിയിൽ ഡിജിറ്റലായിരിക്കും. പേയ്മെന്റ് ലഭിച്ച് കഴിഞ്ഞാൽ കണ്ടക്ടർക്ക് ക്യുആർ കോഡ് ലഭിക്കും. ഈ ക്യൂആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ യാത്രക്കാർക്ക് മൊബൈലിൽ ടിക്കറ്റ് ലഭിക്കും.
ചലോ ആപ്പ് വഴി
കെഎസ്ആർടിസിയുടെ ഡിജിറ്റൽ പണമിടപാടിന് ചലോ ആപ് എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ. മുംബൈ ഉൾപ്പടെയുള്ള ഇടങ്ങളിൽ പൊതുഗതാഗത മേഖലയിൽ ചലോ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ആപ്പിൽ ബസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
അതിനാൽ ബസ് എവിടെയെത്തിയെന്ന് യാത്രക്കാർക്ക് എവിടെ നിന്നു വേണമെങ്കിലും പരിശോധിക്കാം. സർവീസ് നടത്തുന്ന ബസിൽ സീറ്റ് റിസർവ് ചെയ്യാനും ചലോ ആപ്പിൽ സൗകര്യമുണ്ട്. ഏത് ബസിലാണ് തിരക്ക് കൂടുതൽ എന്നറിയാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ചലോ ആപ്പിലുണ്ട്. കെഎസ്ആർടിസി ഒരു ടിക്കറ്റിന് 13 പൈസ ചലോ ആപ്പിന് നൽകേണ്ടി വരും. കഴിഞ്ഞില്ല, സീസൺ ടിക്കറ്റിന്റെയും സൗജന്യ പാസിന്റെയും കണക്കുകൾ കെഎസ്ആർടിസിക്ക് കൃത്യമായി ലഭിക്കുകയുെ ചെയ്യും. ഡിസംബർ അവസാനത്തോടെ പരീക്ഷണ അടിസ്ഥാനത്തിലുള്ള ഓട്ടം ആരംഭിക്കും.
Starting from January, Kerala State Road Transport Corporation (KSRTC) buses are going digital, accepting payments through debit cards, travel cards, credit cards, Google Pay, and QR codes. Passengers can pay digitally on the bus, ensuring contactless transactions. The Chalo App, in partnership with KSRTC, facilitates digital payments for bus tickets in Mumbai and surrounding areas. The app offers bus tracking, seat availability, and seat reservation services. KSRTC aims to enhance efficiency and passenger experience through this digital initiative.