യുഎഇയിൽ ബിസിനസ് ചെയ്യുന്ന ആളാണോ നിങ്ങൾ? ഇതുവരെ കോർപ്പറേറ്റ് ടാക്സിന് രജിസ്റ്റർ ചെയ്തിട്ടില്ലേ? ഇനിയും വൈകണ്ട, ഉടൻ ചെയ്തോളൂ. കോർപ്പറേറ്റ് ടാക്സിനെ പറ്റി പലർക്കും സംശയങ്ങളും ആശങ്കകളുമുണ്ട്. ഇതെല്ലാം പരിഹരിക്കാൻ വിശദീകരണ ഗൈഡ് പുറത്തിറക്കിയിരിക്കുകയാണ് യുഎഇ സാമ്പത്തിക മന്ത്രാലയം.
കോർപ്പറേറ്റ് ടാക്സ് മറന്നുപോകരുതേ
2023 ജൂൺ ഒന്നിനാണ് കോർപ്പറേറ്റ് ടാക്സ് യുഎഇ സർക്കാർ അവതരിപ്പിക്കുന്നത്. ഫ്രീ സോൺ കമ്പനികൾ അടക്കം എല്ലാ ബിസിനസുകളും കോർപ്പറേറ്റ് ടാക്സിന് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ചിലർ കോർപ്പറേറ്റ് ടാക്സും വാറ്റും (VAT) ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. നിങ്ങൾക്ക് വാറ്റ് നമ്പർ ഉണ്ടെങ്കിൽ പോലും കോർപ്പറേറ്റ് ടാക്സിന് രജിസ്റ്റർ ചെയ്യണം. 2023 ജൂൺ ഒന്ന് മുതൽ ബിസിനസുകാരും നികുതിദായകരും 9% കോർപ്പറേറ്റ് ടാക്സിന് നൽകണമെന്നാണ് പുതിയ നയം. ഇതുവഴി ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ഫെഡറൽ കോർപ്പറേറ്റ് ടാക്സ് നടപ്പാക്കുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. ബിസിനസ്, നിക്ഷേപക ഹബ്ബായി യുഎഇയെ മാറ്റാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കോർപ്പറേറ്റ് ടാക്സ് അവതരിപ്പിച്ചിരിക്കുന്നത്. 2020 ഡിസംബറിൽ തന്നെ കോർപ്പറേറ്റ് ടാക്സ് നയം യുഎഇ പുറത്തിറക്കിയിരുന്നു. 2022ൽ ഫെഡറൽ ഡിക്രീ ലോ നമ്പർ 47 അടിസ്ഥാനമാക്കി പ്രാബല്യത്തിൽ വന്നു. കോർപ്പറേറ്റ് ടാക്സ് നിയമം യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാനും പറ്റും.
കോർപ്പറേറ്റ് ടാക്സ് മനസിലാക്കാം
പ്രത്യക്ഷ നികുതിയിനത്തിൽ ഉൾപ്പെടുന്നതാണ് കോർപ്പറേറ്റ് ടാക്സ്. ഒരു കോർപ്പറേഷന്റെയോ ബിസിനസ് ചെയ്യുന്ന വ്യക്തികളുടെയോ ആകെ വരുമാനമോ ലാഭമോ അടിസ്ഥാനമാക്കിയാണ് കോർപ്പറേറ്റ് ടാക്സ് കണക്കാക്കുന്നത്. ബിസിനസ് പ്രോഫിറ്റ് ടാക്സ് അഥവാ കോർപ്പറേറ്റ് ഇൻകം ടാക്സ് എന്ന പേരുകളിലും ഇവ അറിയപ്പെടുന്നു. 375,000 യുണൈറ്റഡ് അറബ് എമിറൈറ്റ്സ് ദിർഹത്തിന് മുകളിൽ ടാക്സബിൾ പ്രോഫിറ്റ് നൽകുന്നവരാണ് കോർപ്പറേറ്റ് ടാക്സിന് കീഴിൽ വരുന്നത്. ഇവർ ആകെ ലാഭത്തിന്റെ ഒരു നിശ്ചിത ശതമാനം നികുതി ഇനത്തിൽ ഒടുക്കണം.
എന്തൊക്കെ ശ്രദ്ധിക്കണം
ആരൊക്കെ രജിസ്റ്റർ ചെയ്യണം: ആരൊക്കെയാണ് കോർപ്പറേറ്റ് ടാക്സിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടത് എന്ന സംശയം പലർക്കുമുണ്ട്. ഫ്രീ സോൺ കമ്പനികളടക്കം എല്ലാ ബിസിനസുകളും കോർപ്പറേറ്റ് ടാക്സിന് കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഫെഡറൽ ടാക്സ് അതോറിറ്റിക്ക് മുന്നിൽ ടാക്സ് റിട്ടേണുകൾ ഹാജരാക്കേണ്ടതും അക്കൗണ്ടിംഗ് റെക്കോർഡുകളിൽ കൃത്യത പാലിക്കേണ്ടതും ഇതിന് അത്യാവശ്യമാണ്. EmaraTax വഴിയാണ് കോർപ്പറേറ്റ് ടാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. തുക കണക്കു കൂട്ടാനും മറ്റും ഒരു അക്കൗണ്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
നികുതി നിരക്ക്: 375,000 യുണൈറ്റഡ് അറബ് എമിറൈറ്റ്സ് ദിർഹം വരെ ടാക്സബിൾ വരുമാനമുള്ളവരുടെ കോർപ്പറേറ്റ് ടാക്സ് നിരക്ക് 0% ആണ്. ഇതിന് മുകളിൽ ടാക്സബിൾ പ്രോഫിറ്റ് ഉള്ളവർ 9% കോർപ്പറേറ്റ് ടാക്സ് ഒടുക്കണം.
ചെറുകിട ബിസിനസുകൾ എന്തുചെയ്യണം: ചെറുകിട ബിസിനസുകൾക്ക് യുഎഇ ഇളവ് അനുവദിച്ചിട്ടുണ്ട്. വാർഷിക വരുമാനം 3,000,000 എഇഡിയുള്ള ബിസിനസുകൾക്ക് കോർപ്പറേറ്റ് ടാക്സിൽ നിന്ന് ഇളവ് ചോദിക്കാൻ പറ്റും. ഇത്തരക്കാർ സ്മാൾ ബിസിനസ് റിലീഫ് റൂളിന് (Small Business Relief rule) കീഴിൽ അപേക്ഷിക്കുകയാണ് വേണ്ടത്.
ആരൊക്കെ ഒഴിവായി: ബിസിനസുകൾക്കാണ് കോർപ്പറേറ്റ് ടാക്സെങ്കിലും ചിലരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികൾ കോർപ്പറേറ്റ് ടാക്സിന് കീഴിൽ വരില്ലെന്ന് യുഎഇയുടെ ഗൈഡ്ലൈനിൽ പറയുന്നു. ജോലിയിൽ നിന്നും റിയൽ എസ്റ്റേറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം, ഓഹരിയിലെ നിക്ഷേപങ്ങൾ, വ്യാപാര-ബിസിനസ് ഇതര വരുമാനത്തിന് കോർപ്പറേറ്റ് ടാക്സ് ബാധകമല്ല. യുഎഇയിൽ ബിസിനസ് ചെയ്യാണ് വിദേശ നിക്ഷേപകർക്കും ഇത് ബാധകമല്ല. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഫ്രീസോൺ ബിസിനസുകൾക്ക് കോർപ്പറേറ്റ് ടാക്സിൽ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎഇയിലെ ബിസിനസുകൾക്ക് അതിന്റെ ഓഹരി ഉടമകളിൽ നിന്ന് ലഭിക്കുന്ന മൂലധന നേട്ടവും ലാഭവിഹിതവും കോർപ്പറേറ്റ് ടാക്സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ഇൻട്രാ ഗ്രൂപ്പ് ഇടപാടുകളും പുനഃക്രമീകരണങ്ങളും മറ്റും കോർപ്പറേറ്റ് ടാക്സിൽ ഉൾപ്പെടില്ല.
എങ്ങനെ കണക്കു കൂട്ടാം
ഓരോ കമ്പനികളും എങ്ങനെ കോർപ്പറേറ്റ് ടാക്സ് കണക്ക് കൂട്ടണമെന്നു കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു കമ്പനിയുടെ സാമ്പത്തിക സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ ലാഭത്തിന്റെ 9% ആണ് കോർപ്പറേറ്റ് ടാക്സ് ഇനത്തിൽ നൽകേണ്ടത്.
375,000 എഇഡിക്ക് മുകളിൽ ലാഭമുണ്ടെങ്കിൽ മാത്രമാണ് കോർപ്പറേറ്റ് ടാക്സ് കണക്കാക്കുക. അതും 3.75 ലക്ഷം കഴിച്ച് ബാക്കിയുള്ള തുകയ്ക്ക് ടാക്സ് കണക്കൂട്ടിയാൽ മതി. തെറ്റു കൂടാതെ കോർപ്പറേറ്റ് ടാക്സ് കണക്കു കൂട്ടാൻ പ്രൊഫഷണൽ സഹായം തേടുന്നതാവും ഉചിതം.
The introduction of corporate tax in the United Arab Emirates (UAE) this year has prompted the Ministry of Finance to release an Explanatory Guide, shedding light on the intricacies of the new legislation. This guide aims to provide business owners with a clear understanding of the implications for their enterprises.