കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ-CIAL) പ്രവേശനവും പാർക്കിംഗും ഡിജിറ്റലായി. ഡിസംബർ 1 മുതൽ പ്രവേശനത്തിനും പാർക്കിംഗിനും ഫാസ്റ്റാഗ്, സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് സിയാൽ. പുതിയ സംവിധാനം വഴി നീണ്ട ക്യൂവും കാത്ത് നിൽപ്പും ഒഴിവാക്കി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാം.
സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സംവിധാനം വലിയ ആശ്വാസമായിരിക്കും. ഇനി മുതൽ കാറുകൾക്ക് പ്രവേശനവും പാർക്കിംഗ് വീസ് നൽകലുമെല്ലാം ഡിജിറ്റലാകും.
വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള സമയം എട്ടു സെക്കന്റായി കുറയ്ക്കുന്നതിനാണ് ഫാസ്റ്റാഗ് സംവിധാനം ഏർപ്പെടുത്തുന്നത്. സാധാരണ രണ്ട് മിനിട്ട് വേണ്ടയിടത്താണിത്.
സ്മാർട്ട് പാർക്കിംഗ് സംവിധാനം തടസ്സങ്ങളിലാതെ വാഹനങ്ങളുടെ പാർക്കിംഗ് ഉറപ്പാക്കും. പാർക്കിംഗ് സ്ലോട്ട് മുൻക്കൂട്ടി ബുക്ക് ചെയ്യാനും നാവിഗേഷും സ്മാർട്ട് പാർക്കിംഗിൽ സൗകര്യമുണ്ട്. സിയാലിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാൻ സാധിക്കും. പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം എന്നിവ ചേർത്താണ് പുതിയ സംവിധാനം രൂപവത്കരിച്ചത്.
ഗൈഡൻസും നാവിഗേഷനും
കൂടാതെ ഡിസംബർ 1 മുതൽ ചെറിയ ഫീസ് നൽകിയാൽ ടാക്സി വാഹനങ്ങൾക്ക് വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാനും സാധിക്കും. എല്ലാ ടാക്സികൾക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനമായിട്ടുണ്ട്. ഒരേ സമയം 2,800 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമുണ്ടെന്ന് സിയാൽ അധികൃതർ പറയുന്നു. സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന പാർക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, പ്രവേശകവാടത്തിലും വിമാനത്താവളത്തിനുള്ളിൽ സുഗമമായ സഞ്ചാരത്തിന് പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം, പാർക്കിംഗ് ഇടങ്ങളിൽ സ്ഥലമുണ്ടോയെന്ന് അറിയാൻ സഹായിക്കുന്ന പാർക്കിംഗ് സ്ലോട്ട് കൗണ്ടിംഗ് സിസ്റ്റം, ദേശീയ പാതകളിലെ ടോൾ ഗെയ്റ്റുകളിലേതു പോലുള്ള ഫാസ്റ്റാഗ് കൗണ്ടറുകൾ, ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ, ഓട്ടോമാറ്റിക് നമ്പർ തിരിച്ചറയിൽ ക്യാമറകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.
യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സ്വയം അടക്കാൻ പറ്റുന്ന ഓട്ടോമാറ്റിക് പേഓൺഫൂട്ട് സ്റ്റേഷനുകളും സിയാലിലുണ്ടാകും. 60 രൂപയാണ് എൻട്രി ഫീസ്, ഒരു മണിക്കൂർ പാർക്കിംഗിന് ഉൾപ്പടെ 80 രൂപയും.