രക്ഷാ സൊസൈറ്റിയെ ഒരു സ്കൂൾ എന്നുമാത്രം പറയാൻ സാധിക്കില്ല, കഴിഞ്ഞ 38 വർഷമായി പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ രണ്ടാം വീടാണ് രക്ഷ. ഇവിടെ അവരെ പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ പാഠങ്ങളല്ല, ജീവിത പാഠങ്ങളാണ്.
സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് വേണ്ടി ഡോ. മനോജ് മേനോൻ, ഡോ. റീന സെൻ, വത്സൽകുമാരി IAS എന്നവർ ചേർന്ന് മട്ടാഞ്ചേരിയിലാണ് രക്ഷ ആരംഭിക്കുന്നത്. സെറിബ്രൽ പാൾസി, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർ, ഓട്ടിസം, പഠനവൈകല്യം എന്നിവ നേരിടുന്നവർക്ക് രക്ഷ ഇന്നൊരു കൈത്താങ്ങാണ്. ഇവരെ സമൂഹം അകറ്റി നിർത്തിയ കാലത്ത് ചേർത്തുപിടിച്ചു കൊണ്ടാണ് രക്ഷ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും
സൊസൈറ്റീസ് ആക്ട്, ആക്ട് ഫോർ പേഴ്സൺസ് വിത്ത് ഡിസബിലിറ്റി ആക്ട്, നാഷണൽ ട്രസ്റ്റ് ആക്ട് എന്നിവയുടെ രജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന രക്ഷാ സൊസൈറ്റി 1985ലാണ് ആരംഭിക്കുന്നത്. ഓരോ പ്രായത്തിനും അനുസരിച്ചാണ് ശ്രദ്ധയും പിന്തുണയും നൽകുന്നത്. ഓരോ പ്രായക്കാരെയും മൂന്ന് വിഭാഗങ്ങളിൽ തിരിച്ചാണ് രക്ഷയിലെ പഠനപ്രവർത്തനങ്ങൾ.
സെറിബ്രൽ പാൾസി, ഓട്ടിസം പോലുള്ള അവസ്ഥകൾ വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയാൻ പറ്റും. നാലുവയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് രക്ഷ ഏർലി ഇന്റർവെൻഷൻ പ്രോജക്ട് നടപ്പാക്കുന്നത്. ന്യൂറോഡെവലപ്മെന്റ് ഡിസോർഡർ ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികൾ പ്രോജക്ടിന് കീഴിൽ രക്ഷ ചെയ്യുന്നു. നാല് വയസ് മുതൽ 23 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി പ്രത്യേക പഠനപദ്ധതികൾ രക്ഷയ്ക്കുണ്ട്. മറ്റു കുട്ടികളെ പോലെ ന്യൂറോഡെവലപ്മെന്റ് ഡിസോർഡർ ഉള്ള കുട്ടികൾക്ക് പഠിക്കാൻ പറ്റിയെന്ന് വരില്ല. ഇത് തിരിച്ചറിഞ്ഞാണ് രക്ഷ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകുന്ന തരത്തിലാണ് രക്ഷയുടെ പാഠ്യപദ്ധതികൾ. 23 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയാണ് രക്ഷയുടെ റിഹാബിലിറ്റേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. കൂടാതെ ഇവരെ സ്വയംപര്യാപ്തരാക്കാൻ വേണ്ടി തൊഴിൽ അധിഷ്ഠിത പരിശീലനങ്ങളും രക്ഷ നൽകുന്നു.
ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള രക്ഷയുടെ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൻെറയും സംസ്ഥാന സോഷ്യൽ ജസ്റ്റിസ് ഡിപാർട്ട്മെന്റിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. സമൂഹം മാറ്റി നിർത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന എറണാകുളത്തെ ഈ സൊസൈറ്റി ഒരു മാതൃകയാണ്.
In a world that thrives on diversity, the International Day of Persons with Disabilities serves as a poignant reminder of the importance of inclusivity and equal opportunities for every individual, regardless of their physical or cognitive abilities. Celebrated annually on December 3rd, this day provides a platform to raise awareness, foster understanding, and champion the rights of persons with disabilities. As we commemorate this significant occasion, it is an opportune moment to know about Raksha Society; an organization that gives us the message to embrace diversity since 1985.