200 കോടിയോളം രൂപ വാർഷിക വരുമാനം നേടി സെറോദ (Zerodha) സഹോദരന്മാർ. രാജ്യത്തെ ഒന്നാം നമ്പർ ഓഹരി ബ്രോക്കിംഗ് സ്ഥാപനമായ സെറോദയുടെ സ്ഥാപകരായ നിഥിൻ കമത്തിന്റെയും നിഖിൽ കമത്തിന്റെയും ഈ വർഷത്തെ പ്രതിഫലം 195.4 കോടി രൂപയാണ്. ഓരോരുത്തരും 72 കോടി രൂപയാണ് ശമ്പള ഇനത്തിൽ മാത്രമായി കൈപ്പറ്റിയത്.
കഴിഞ്ഞ വർഷമാണ് സെറോദയുടെ മൂന്ന് ഡയറക്ടർമാർക്ക് 100 കോടി രൂപ വാർഷിക വരുമാനം അനുവദിച്ച് കമ്പനി ബോർഡ് ഉത്തരവിറക്കിയത്. സ്ഥാപകർക്ക് മാത്രമല്ല നടപ്പ് സാമ്പത്തിക വർഷത്തിൽ സെറോദയുടെ ജീവനക്കാരുടെ ശമ്പളത്തിലും കാര്യമായ വർധന രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം 459 കോടി രൂപയായിരുന്നു ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെങ്കിൽ ഈ വർഷമത് 623 കോടി രൂപയായി. ഇതിൽ 236 കോടി രൂപ ഇഎസ്ഒപി വകയിരുത്തി. ഒറ്റ വർഷം കൊണ്ട് 35.7 % ആണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും വർധനവുണ്ടായത്. ഈ വർഷം 380 കോടി രൂപയാണ് സെറോദ ജീവനക്കാർക്ക് ശമ്പളം നൽകിയത്.