എൽഐസിക്ക് 806 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ് അയച്ച് മുംബൈയിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമിഷണർ. 2017-18 സാമ്പത്തിക വർഷത്തെ ഡിമാൻഡ് ഓർഡർ-പെനാൽട്ടി നോട്ടീസാണ് അയച്ചത്.
റീഇൻഷുറൻസിൽ നിന്നുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റിൻെറ നോൺ-റിവേർസലിനാണ് ടാക്സ് നോട്ടീസ് അയച്ചത്. ഇതിനെതിരേ അപ്പീൽ ഫയൽ ചെയ്യുമെന്ന് എൽഐസി പറഞ്ഞു.
2017-18 വർഷത്തെ ജിഎസ്ടി തുക 365 കോടി രൂപയാണ്. പിഴയായി 404.77 കോടി രൂപയും പലിശയായി 36.5 കോടി രൂപയും നൽകണം. ഇവയെല്ലാം കൂടിയാണ് 806 കോടി രൂപ എൽഐസി അടയ്ക്കേണ്ടത്.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ ഉത്തരവ് ബാധിക്കില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.
ഇതിന് മുമ്പ് 4,993 കോടി രൂപ ഇൻഷുറർ റിലീഫായി എൽഐസി നൽകണമെന്ന് ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. നികുതി വ്യവഹാരവുമായി ട്രിബ്യൂണിലിന്റെ മുന്നിലെത്തിയ രണ്ട് പരാതികളിലാണ് 4,993 കോടി രൂപ നൽകാൻ എൽഐസിയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരേ കഴിഞ്ഞ വർഷം ഒക്ടോബറിൽ എൽഐസി ബോംബേ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു.
The Life Insurance Corporation of India (LIC) disclosed to the exchanges that it has received a tax notice amounting to INR 806 crore from the Deputy Commissioner of State Tax, Mumbai. The notice pertains to the non-reversal of input tax credit availed from reinsurance during the financial year 2017-18, as indicated in the exchange filing.