ലക്ഷദ്വീപിൽ 1,150 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടും ഉദ്ഘാടനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗത്തിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കമിട്ടത്. ദ്വീപുവാസികളുടെ സാന്നിധ്യത്തിൽ കൊച്ചി-ലക്ഷദ്വീപ് ഐലൻഡ്സ് സബ്മറൈൻ ഓപ്റ്റിക്കൽ ഫൈബർ കണക്ഷൻ (KLI-SOFC) പ്രൊജക്ട് പ്രധാനമന്ത്രി ലോഞ്ച് ചെയ്തു. 2022 ലെ സ്വതന്ത്ര ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി പ്രഖ്യാപിക്കുന്നത്.
ലക്ഷദ്വീപിന്റെ ഇന്റർനെറ്റ് വേഗതാ പ്രശ്നം പരിഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. 1.7 ജിബിപിഎസിൽ നിന്ന് 200 ജിബിപിഎസായി ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ പദ്ധതി സഹായിക്കും. ഇത് ഡിജിറ്റൽ ബാങ്കിംഗ്, ഇ-ഗവർണൻസ്, വിദ്യാഭ്യാസം, ഇന്റർനെറ്റ് സേവനങ്ങൾ, ടെലിമെഡിസിൻ മേഖല എന്നിവിടങ്ങളിൽ മുന്നേറ്റം കൊണ്ടുവരാൻ സഹായിക്കും. സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കേബിളിൽ കൂടിയാണ് ഇതിനാവശ്യമായ കണക്ഷനെടുക്കുന്നത്.
ഇതുകൂടാതെ കട്മതിൽ ലോ ടെമ്പറേച്ചർ തെർമൽ ഡെസാലിനേഷൻ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദിവസം 1.5 ലക്ഷം ലിറ്റർ ശുദ്ധജലം ഈ പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കാൻ സാധിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിൽ ഫംഗ്ഷണൽ ഹൗസ്ഹോൾഡ് ടാപ് കണക്ഷനുകളും (എഫ്എച്ച്ടിസി) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൽപേനിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്ര പുനർനിർമാണത്തിനും അന്ത്രോത്ത്, ചേത്ലത്, കട്മത്, അഗത്തി, മിനിക്കോയ് ദ്വീപുകളിൽ മോഡൽ അങ്കണവാടി നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
Prime Minister Narendra Modi inaugurated and initiated projects worth INR 1,150 crore in the Union Territory of Lakshadweep. These projects, launched in the presence of numerous islanders, include the Kochi-Lakshadweep Islands Submarine Optical Fibre Connection (KLI-SOFC) project.