വോയ്സിനും വീഡിയോ കോളുകൾക്കും പുതിയ ഫീച്ചർ അവതരിപ്പിച്ച് ടെലിഗ്രാം. ആൺഡ്രോയ്ഡ് ഫോണുകളുടെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്ന തരത്തിലാണ് ടെലിഗ്രാം 10.5.0 വേർഷനെ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ വേർഷനിൽ കളർഫുള്ളായി കോൾ വിളിക്കാം, ഫോണിലെ ചാർജ് അധികം നഷ്ടപ്പെടുത്താതെ തന്നെ. പുതിയ കോളിംഗ് അനുഭവം മാത്രമല്ല ടെലിഗ്രാമിന്റെ പുതിയ വേർഷന്റെ പ്രത്യേകത. ഇനി മുതൽ മെസേജുകൾ ഡിലീറ്റ് ചെയ്യുമ്പോൾ വാപൊറൈസ് എഫക്ട് കാണാം. ആൺഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.
ഫോൺ കോളിംഗ് നില അടിസ്ഥാനമാക്കി മാറുന്ന അനിമേഷനും ബാക്ക്ഗ്രൗണ്ടും പുതിയ വേർഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതായത് കോൾ റിംഗ് ചെയ്യുമ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും കട്ടാക്കുമ്പോഴും വ്യത്യസ്ത ബാക്ക്ഗ്രൗണ്ടും അനിമേഷനും ഫോണിൽ കാണാം. ക്ലൗണ്ട് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിനെ കുറിച്ചുള്ള ഏറ്റവും വലിയ പരാതി ടെലിഗ്രാം ഉപയോഗിച്ചാൽ ബാറ്ററി പെട്ടന്ന് തീരുമെന്നാണ്.
എന്നാൽ ഇനി ആ പേടി വേണ്ട, ഫോൺ പഴയതാണെങ്കിൽ പോലും ടെലിഗ്രാം തുറന്നാൽ ഇനി ബാറ്ററി തീരുകയില്ല.
ടെലിഗ്രാമിൻെറ ഫ്രീ ബോട്ട് പ്ലാറ്റ്ഫോം പുത്തൻ ഫീച്ചറുകൾ കൊണ്ടുവരാൻ സഹായിക്കുന്നു. പുതിയ ഫീച്ചറിൽ മെസേജുകൾ, ഓവർസീ റിയാക്ഷൻ, ലിങ്കുകൾ എന്നിവയോട് ബോട്ടുകളെ പ്രതികരിക്കാൻ പ്രാപ്തമാക്കുന്നു.
Telegram is rolling out a new update featuring enhanced calls with a redesigned interface to conserve battery life. The update includes dynamic background changes based on call status, requiring fewer resources and ensuring improved performance, especially on older devices. Telegram plans further enhancements to connection and audio quality in 2024.