സ്കൂളിൽ പഠിക്കുമ്പോൾ കണക്കിൽ തോറ്റ ആർജെ ചന്ദ്രമോഗന് മുന്നിൽ പിന്നീട് കോടികളുടെ കണക്കുകൾ കുമ്പിട്ടു നിന്നു.
ആകാശത്ത് സൂര്യൻ തെളിഞ്ഞു നിന്നാൽ ചൂടു കൂടും, ചൂട് കൂടിയാൽ ഐസ്ക്രീമുകൾ നല്ല വണ്ണം വിറ്റുപോകും, ഈയൊരു ചെറിയ കണക്കു കൂട്ടലാണ് ചന്ദ്രമോഗനെ കോടീശ്വരനാക്കിയത്, തെന്നിന്ത്യ കണ്ട ഒന്നാംകിട ബിസിനസുക്കാരനാക്കിയത്! ചെന്നൈയിലെ പൊള്ളുന്ന ചൂടിൽ ഉന്തുവണ്ടിയിൽ ഐസ്ക്രീം വിറ്റ ചന്ദ്രമോഗൻ എങ്ങനെ അരുൺ എന്ന ബ്രാൻഡ് തെന്നിന്ത്യയാകെ ജനപ്രിയമാക്കി? വിരുദുനഗറിലെ തിരുത്തുഗലിൽ ജനിച്ച് എങ്ങനെ ഹാറ്റ്സൺ ആഗ്രോ പ്രൊഡക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി? ന്യൂജൻ ഭാഷയയിൽ പറഞ്ഞാൽ അതൊരു ‘കൂൾ സ്റ്റോറി’യാണ്.
പടക്കം വേണ്ട ഐസ് മതി
പടക്ക നിർമാണത്തിന് പേരുകേട്ട ശിവകാശിക്കടുത്താണ് ചന്ദ്രമോഗൻ ജനിച്ചത്. ശിവകാശിയിലെ മിക്കവരെയും പോലെ തീപ്പെട്ടി കമ്പനി ചന്ദ്രമോഗനും തുടങ്ങിയേനെ. പക്ഷേ, വീട്ടിലെ ദാരിദ്ര്യം അയാളെ മാറി ചിന്തിപ്പിച്ചു. അച്ഛന് സ്വന്തമായിട്ടുണ്ടായിരുന്നു പലച്ചരക്ക് കട നഷ്ടത്തിൽ പൂട്ടിയപ്പോൾ നാട്ടിൽ നിന്ന് മാറി മറ്റെന്തെങ്കിലും ചെയ്യണമെന്ന് ചന്ദ്രമോഗന് തോന്നി.
സ്കൂൾ പഠനം പകുതിയിൽ അവസാനിപ്പിച്ച ചന്ദ്രമോഗൻ 21ാമത്തെ വയസ്സിൽ കുടുംബസ്വത്ത് വിറ്റു. കൈയിൽ കിട്ടിയ 13,000 രൂപയുമായി ചെന്നൈയിലേക്ക് വണ്ടി കയറി. ചെന്നൈ റോയപുരത്ത് വെറും 250 ചതുരശ്രയടി മുറിയിൽ ഒരു ഐസ് കാൻഡി കച്ചവടം തുടങ്ങി, അരുണോദയം, 1970 ലായിരുന്നു അത്.
അരുൺ എന്ന ഐസ്ക്രീം ബ്രാൻഡിന്റെ തുടക്കം റോയപുരത്തെ ആ കുടുസ്സുമുറിയിൽ നിന്നായിരുന്നു. പാണ്ഡ്യൻ, രാജേന്ദ്രൻ, പരമശിവൻ എന്നിവരാണ് ചന്ദ്രമോഗനെ ഐസ്ക്രീമുണ്ടാക്കാൻ പഠിപ്പിച്ചത്. പകൽ ആ മുറി 10,000 ഐസ്ക്രീമുകളുണ്ടാക്കുന്ന ഫാക്ടറിയാകും, രാത്രി ആ മുറിയുടെ ഒരു മൂലയിൽ അവർ കിടന്നുറങ്ങി.
ഉന്തുവണ്ടിയിൽ കോലൈസും കപ്പ് ഐസുമായി ചന്ദ്രമോഗനും കൂട്ടരും ദിവസവും ചെന്നൈയിലെ കൊളജുകൾക്ക് മുന്നിലെത്തും. നടന്നും സൈക്കിൾ ചവിട്ടിയുമാണ് വിൽപ്പന. 6 മുച്ചക്ര സൈക്കിളുകളിലും 15 ഉന്തുവണ്ടികളിലും കോലൈസും കപ്പ് ഐസും വിറ്റ് ആദ്യ വർഷം തന്നെ ചന്ദ്രമോഗൻ 1.5 ലക്ഷം രൂപ വരുമാനമുണ്ടാക്കി. ചെന്നൈയിലെ ചൂടിൽ കോലൈസ് ‘കൂളായി’ വിറ്റുപോകുന്നത് കണ്ട് കപ്പലുകളിൽ ഭക്ഷണമെത്തിക്കുന്ന ചില്ലറ വിൽപ്പനക്കാരായും മറ്റും ചന്ദ്രമോഗൻ കരാറിലെത്തി. 1974ൽ ചെന്നൈയിലെ 95% കൊളജ് കാന്റീനുകളിലും മറ്റും അരുൺ ആയിരുന്നു താരം.
അരുൺ ഐസ്ക്രീമായി
1981 ആയപ്പോഴെക്കും വർഷം 4.25 ലക്ഷത്തിന്റെ വരുമാനം നേടുന്ന തലത്തിലേക്ക് അരുൺ വളർന്നു. പക്ഷേ ബിസിനസ് സീസണലായത് കൊണ്ട് മറ്റെന്തെങ്കിലും ചെയ്യണമെന്ന് ചന്ദ്രമോഗന് തോന്നി. കച്ചവടം ഐസ്ക്രീമിലേക്കും ഡെയറിയിലേക്കും കൂടി അങ്ങനെയാണ് വ്യാപിപ്പിക്കുന്നത്. അങ്ങനെ ആ വർഷം അരുൺ ‘ഐസ്ക്രീമായി’. ക്വാളിറ്റി വാൾസ്, ജോയ്, ദശപ്രകാശ് എന്നീ ബ്രാൻഡുകൾ തെന്നിന്ത്യയുടെ ഐസ്ക്രീം വിപണി അടക്കി വാഴുന്ന സമയം. തമിഴ്നാട്ടിൽ മാത്രം 350 ഐസ്ക്രീം ബ്രാൻഡുകളുണ്ടായിരുന്നു.
കച്ചവടം രക്ഷപ്പെടണമെങ്കിൽ എന്തുചെയ്യണമെന്ന് ചന്ദ്രമോഗൻ ആലോചിച്ചു. ചെന്നൈയിൽ മാത്രം വിൽപ്പന ഒതുക്കിയിട്ട് കാര്യമില്ല, തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കണം. അതിന് വലിയ മുതൽ മുടക്കിൽ കോൾഡ് സ്റ്റോറേജ് സംവിധാനം ഒരുക്കണം. അതിന് പകരം ചെലവ് കുറഞ്ഞ ഒരു സംവിധാനം അരുൺ ഐസ്ക്രീമുണ്ടാക്കി. ഐസ്ക്രീം അരിയിൽ പൊതിഞ്ഞ് ട്രെയിനിൽ വിൽപ്പന നടത്തുക. അങ്ങനെ തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ അരുൺ ഐസ്ക്രീം പാർലറുകൾ വിൽപ്പന തുടങ്ങി. ഒരു വർഷം കൊണ്ട് തമിഴ്നാട്ടിൽ ഏറ്റവും അധികം ഐസ്ക്രീം വിൽക്കുന്ന സ്ഥാപനമായി അരുൺ മാറി.
വളർച്ചയുടെ ഘട്ടങ്ങൾ
1995 ആയപ്പോഴെക്കും അരുണിന് കേരളത്തിലും ആന്ധ്രാപ്രദേശിലും ശൃംഖല തുടങ്ങാൻ സാധിച്ചു. 700 ശൃംഖലകളുമായി തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐസ്ക്രീം ബ്രാൻഡായി അരുൺ മാറി. കൂട്ടത്തിൽ ആരോഗ്യ എന്ന പേരിൽ പാക്കറ്റ് പാലിലേക്കും അരുൺ തിരിഞ്ഞു. പിന്നയെല്ലാം വളർച്ചയുടെ ഘട്ടങ്ങളായിരുന്നു. 2001ൽ അരുണും ആരോഗ്യയും ചന്ദ്രമോഗന് 100 കോടിയുടെ ബിസിനസാണ് സമ്മാനിച്ചത്.
ചന്ദ്രമോഗനെടുത്ത ഓരോ തീരുമാനവും അരുണിനെ പല ചുവട് മുന്നോട്ടുവെക്കാൻ സഹായിച്ചു. ഇബാക്കോയ്ക്ക് കീഴിൽ പ്രീമിയം ഐസ്ക്രീം പാർലറുകൾ തുടങ്ങി, മുൻക്കൂട്ടി ഐസ്ക്രീം ബുക്ക് ചെയ്യാൻ ബിൽബോർഡുകൾ സ്ഥാപിച്ചു. പരീക്ഷണങ്ങൾ വമ്പൻ ഹിറ്റ്, 2014ൽ 2000 കോടി രൂപയുടെ ബിസിനസ് വളർച്ച അരുണുണ്ടാക്കി. അതേ വർഷം അരുൺ എൻഎസ്ഇയിൽ ട്രേഡ് ചെയ്തു.
2020ൽ അരുൺ ഐസ്ക്രീമിന്റെയും ഹാറ്റ്സണിന്റെയും വരുമാനം 50000 കോടി കടന്നു. അപ്പോഴെക്കും ഇന്ത്യൻ ഫ്ലേവർ ഐസ്ക്രീമുകൾ വിൽക്കുന്ന 2800 ഐസ്ക്രീം പാർലറുകൾ നിർമിച്ചിരുന്നു. ഐ ബോളും, ഐ ബാർ മിനിയും വാങ്ങാൻ കുട്ടികളും മുതിർന്നവരും ഐസ്ക്രീം പാർലറിന് മുന്നിൽ ക്യൂ നിന്നു.
10,500 മിൽക്ക് ബാങ്കും 50,000 ജീവനക്കാരും 14 ഫാക്ടറികളുമുള്ള ഹാറ്റ്സൺ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഡെയറി കമ്പനിയാണ്.
In the quaint town of Sivakasi, known for its firecrackers, RG Chandramogan’s early life was shrouded in challenges. Despite the town’s fame for matchboxes, his family struggled to run a small provisional store, and Chandramogan faced academic setbacks, especially in his favourite subject, Mathematics.