ബഹുരാഷ്ട്ര കമ്പനികളിൽ നിന്നും മറ്റും ജോലി വാഗ്ദാനം വർധിപ്പിക്കാൻ പുതിയ നയങ്ങളുമായി രാജ്യത്തെ ഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-IIT). പ്ലേസ്മെന്റിന്റെ രണ്ടാം സീസൺ ആരംഭിച്ചതോടെയാണ് കൂടുതൽ ജോബ് ഓഫറുകൾ ആകർഷിക്കാൻ ഐഐടികൾ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡിസംബറിൽ അവസാനിച്ച പ്ലേസ്മെന്റിന്റെ ഒന്നാംഘട്ടത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 15-20% പ്ലേസ്മെന്റ് കുറഞ്ഞിരുന്നു.
ബഹുരാഷ്ട്ര കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലും സാമ്പത്തിക മാന്ദ്യവും വിദ്യാർഥികളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫ്രഷറായ ഉദ്യോഗാർഥികളെ ജോലിക്ക് എടുക്കുന്നത് പല കമ്പനികളും കുറച്ചിട്ടുണ്ട്. പ്രത്യേകിച്ച് ടെക്നോളജി, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് ജോലി ഉറപ്പാക്കാൻ അതിനാൽ ഐഐടികൾ കുറച്ചധികം ബുദ്ധിമുട്ടുന്നുണ്ട്. വിദ്യാർഥികളെ കൈയിൽ ജോലിയുമായി പുറത്തുവിടാൻ പരമാവധി ജോബ് ഓഫറുകൾ ആകർഷിക്കാനുള്ള ഓട്ടത്തിലാണ് ഐഐടികൾ.
ഇതിനായി റിക്രൂട്ടർ പട്ടികയിൽ കൂടുതൽ കമ്പനികളെ ഉൾപ്പെടുത്താൻ ഐഐടികൾ പരിശ്രമിക്കുന്നുണ്ട്. ലിങ്ക്ഡ് ഇൻ പോലുള്ള സാമൂഹിക മാധ്യമങ്ങൾ വഴിയും അലുമിനി, വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് വഴിയും കൂടുതൽ കമ്പനികളേക്ക് എത്താനുള്ള ശ്രമത്തിലാണ് ഐഐടികൾ. സ്റ്റാർട്ടപ്പുകളെയും പൊതുസ്ഥാപനങ്ങളെയും ഐഐടികൾ സമീപിക്കുന്നുണ്ട്. ജോലി ഉറപ്പിക്കാൻ പല വിദ്യാർഥികളും ക്യാംപസ് പ്ലേസ്മെന്റിന് പുറത്തേക്കും ജോലി അന്വേഷിക്കുന്നുണ്ട്.
As the Indian Institutes of Technology (IITs) enter the second phase of placements, their placement war rooms are intensifying efforts to devise strategies for attracting more job offers. The initial phase, which concluded in December at the established IITs, saw a 15-20% decline in the number of Class of 2024 students securing employment compared to the previous year. Faced with reduced hiring by companies across various sectors, particularly in technology products and services, the IITs are diligently exploring avenues to maximize job placements for graduating students.