പുനരുപയോഗ ഊർജം, ആരോഗ്യം, ഫുഡ് പാർക്ക് തുടങ്ങിയ മേഖലകളുടെ വികസനത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ കരാർ. ഗുജറാത്തിൽ വൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പിട്ടത്.
യുഎഇ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളെയും ഒന്നിച്ചു നിർത്തുന്ന ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചിരുന്നു. സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഇരുവരും തമ്മിൽ നടത്തിയത്.
ഊർജം മുതൽ ഭക്ഷണം വരെ
പുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തിന് യുഎഇയും ഇന്ത്യയും തമ്മിൽ ധാരണയായി. യുഎഇ പുനരുപയോഗ ഊർജ മന്ത്രാലയവുമായാണ് ഇന്ത്യ ധാരണയിലായത്.
ആരോഗ്യ മേഖലയിൽ പുത്തൻ പദ്ധതികൾ കൊണ്ടുവരാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുഎഇ നിക്ഷേപക മന്ത്രാലയവും തമ്മിൽ ധാരണയായി. ഇതിന് പുറമേ ഫുഡ് പാർക്ക് വികസനത്തിനും കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയവും യുഎഇയും തമ്മിൽ കരാറിലൊപ്പിട്ടുണ്ട്.
ഗുജറാത്തിൽ ഹരിത-സുസ്ഥിര തുറമുഖങ്ങൾ നിർമിക്കുന്നതിന് ഡിപി വേൾഡുമായും (യുഎഇ) കരാറിലേർപ്പെട്ടിട്ടുണ്ട്.
ഈ മാസം 12 വരെ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 34 രാജ്യങ്ങളും 16 സംഘടനകളും പങ്കെടുക്കുന്നുണ്ട്.
Prime Minister Narendra Modi Vibrant Gujarat Global Summit 2024 in Gandhinagar said that it is the responsibility of the government that India should be a developed nation by 2047. On Tuesday, a bilateral meeting was held between Prime Minister Narendra Modi and United Arab Emirates President Mohamed bin Zayed Al Nahyan where several MoUs were signed. The UAE president is the chief guest at the 10th edition of the Vibrant Gujarat Global Summit (VGGS).