ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാനായി രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ 2024 തുടങ്ങിയ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
രാജ്യാന്തര മത്സരങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് മാർച്ച് 14 മുതൽ 17 വരെ ഇടുക്കി വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് കോംപറ്റീഷൻ 2024 സംഘടിപ്പിക്കും. 15 രാജ്യങ്ങൾ മത്സരത്തിന്റെ ഭാഗമാകാൻ താത്പര്യമറിയിച്ചിട്ടുണ്ട്. നൂറോളം ദേശീയ-അന്തർദേശീയ ഗ്ലൈഡർമാർ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എയറോ സ്പോർട്സ് ആണെന്ന് മന്ത്രി പറഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസ്ലാൻഡ്, യുഎസ്, യുകെ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.
കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇടുക്കി ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സാങ്കേതിക സഹായം നൽകും.
മാർച്ച് 29 മുതൽ 31 വരെ അന്തർദേശീയ സർഫിംഗ് ഫെസ്റ്റിവൽ വർക്കലയിൽ നടക്കും. രാജ്യത്തെ സർഫിംഗ് ഡെസ്റ്റിനേഷനാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏഴാമത് അന്തർദേശീയ മൗണ്ടന്ഡ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 26 മുതൽ 28 വരെയാണ് സംഘടിപ്പിക്കുന്നത്. മാനന്തവാടി പ്രിയദർശിനി ടീ പ്ലാന്റേഷനിലായിരിക്കും ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക.
ജൂലൈ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. കയാക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പ്രധാന ആകർഷണമാണ് മലബാർ റിവർ ഫെസ്റ്റിവൽ.
The state government, under the leadership of the Department of Tourism and the Kerala Adventure Tourism Promotion Society, is organizing a series of international competitions to boost global attention towards adventure tourism. The events include the International Paragliding Competition 2024, scheduled to take place in Vagamon from March 14 to 17, with the participation of 15 countries. This championship aims to position Kerala as a major hub for aero sports, with nations like Germany, France, Italy, New Zealand, the USA, the UK, Nepal, and others participating.