കമ്പനിയിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ആഗോള പരസ്യ ടീമിൽ നിന്നുള്ള ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നതെന്ന് ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിൾ പറഞ്ഞു. എത്ര ജീവനക്കാരെ പിരിച്ചുവിടുമെന്ന കാര്യത്തിൽ ഗൂഗിൾ വ്യക്തത വരുത്തിയിട്ടില്ല.
വലിയ കസ്റ്റമർ സെയിൽ വിഭാഗത്തിൽ നിന്നുള്ള പിരിച്ചുവിടൽ ഭാവിയിലെ വളർച്ചയ്ക്ക് കമ്പനിയെ സഹായിക്കുമെന്നാണ് ഗൂഗിൾ കരുതുന്നത്. ഗൂഗിൾ പ്ലാറ്റ് ഫോമിൽ പരസ്യം ചെയ്യാൻ ചെറുകിട -ഇടതരം ബിസിനസുകൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ചെറുകിട ബിസിനസ് പരസ്യ ടീമിലേക്ക് കൂടുതൽ ആളുകളെ ഈ വർഷം ഗൂഗിൾ ജോലിക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ജനറേറ്റീവ് എഐ കൂടുതൽ മേഖലകളിൽ ഉൾപ്പെടുത്തുമോയെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. ചില്ലറ കച്ചവടക്കാരെ സഹായിക്കാൻ ഗൂഗിൾ ക്ലൗഡ് പുതിയൊരു എഐ ടൂൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടൽ.
കമ്പനിയുടെ വോയ്സ് അസിസ്റ്റന്റ് യൂണിറ്റ്, പിക്സൽ, നെസ്റ്റ്, ഫിറ്റ്ബിറ്റ് എന്നിവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഹാർഡ് വെയർ ടീം, ഒഗ്മെന്റഡ് റിയാലിറ്റി ടീം എന്നിവയിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം മാത്രം ഏകദേശം 12,000 ജീവനക്കാരെ ഗൂഗിൾ പിരിച്ചു വിട്ടിരുന്നു.
Google has confirmed a fresh round of layoffs, impacting up to 1,000 employees across various departments. The affected areas include Google’s hardware division, central engineering teams, and Google Assistant. The announcement was made through an internal email, expressing the company’s regret and acknowledging the difficulty of the decision.