ഇലോൺ മസ്കിന്റെ ടെസ്ലയിൽ നിന്ന് വരുന്ന ഒപ്റ്റിമസ് ഹ്യൂമനോയ്ഡ് റോബോട്ടിന്റെ കഴിവുകൾ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്തതായിരുന്നു. ഇപ്പോൾ ഒപ്റ്റിമസ് പുതിയ കാര്യങ്ങൾ ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇലോൺ മസ്ക്.
മേശയിൽ വെച്ച് റോബോട്ട് ടീ ഷർട്ട് മടക്കുന്ന വീഡിയോ ആണ് ഇലോൺ മസ്ക് പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഇതിലും വേഗത്തിൽ തുണി മടക്കാൻ കഴിയുമെന്നാണ് വീഡിയോ ഷെയർ ചെയ്തു കൊണ്ട് ഇലോൺ മസ്ക് പറഞ്ഞത്. റോബോട്ട് സ്വന്തമായല്ല തുണി മടക്കുന്നതെന്നും നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും മസ്ക് പറയുന്നുണ്ട്. അധികം വൈകാതെ ഇത്തരം പ്രവർത്തനങ്ങളെല്ലാം റോബോട്ടിന് സ്വയം ചെയ്യാൻ സാധിക്കുമെന്നും മസ്ക് പറയുന്നുണ്ട്.
ഇതിന് മുമ്പും ഒപ്റ്റിമസ് ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളുടെ വീഡിയോ ടെസ്ല പങ്കുവെച്ചിട്ടുണ്ട്. റോബോട്ട് മുട്ട പുഴുങ്ങുന്നതും ഡാൻസ് കളിക്കുന്നതും ഇതിന് മുമ്പത്തെ വീഡിയോകളിൽ കാണാം.
അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്ല ഒപ്റ്റിമസ് റോബോട്ടിനെ അവതരിപ്പിച്ചത്. നിലവിൽ റോബോട്ടിന്റെ സന്ധികൾ, കൈകാലുകൾ എന്നിവ ചലിപ്പിക്കുകയും മറ്റും ചെയ്യുന്നതിലാണ് പരിശീലനം നൽകുന്നത്. റോബോട്ടിൽ എഐ സാങ്കേതിക വിദ്യ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ വൈകാതെ തുടങ്ങാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ടെസ്ലയുടെ നിർമാണ ജോലികളിൽ ഈ റോബോട്ടുകൾ ഉപയോഗപ്പെടുത്താനാണ് പദ്ധതി.
Elon Musk’s humanoid robot, Optimus, showcased its t-shirt folding skills at a Tesla development facility, providing a glimpse into its capabilities. However, Musk’s follow-up revelations about the robot’s limitations and the timeline for full autonomy raise questions.