വിവിധ ആവശ്യങ്ങൾക്കായി ഇനി മുതൽ ജനന തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ അല്ല വേണ്ടത് ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ തന്നെ ഹാജരാക്കണം. ആധാർ ഇനി ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാൻ ആകില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു.
ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ നൽകേണ്ടതായി വരുമെന്നു വിജ്ഞാപനം പുറപ്പെടുവിച്ച് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനേസൈഷൻ.
ആധാർ ഇനി ജനന തീയതി തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാൻ പറ്റില്ലെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കിയതിനു പിന്നാലെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനേസൈഷൻ. പ്രോവിഡന്റ് ഫണ്ടിലെ വിവിധ ഇടപാടുകൾക്ക് പ്രായം തെളിയിക്കാനുള്ള രേഖയായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ നൽകേണ്ടതായി വരും.
പ്രായം തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് ഇപിഎഫ്ഒ ആധാർ ഒഴിവാക്കി. ഇപിഎഫ് അംഗങ്ങളുടെ ജനനത്തീയതി തിരുത്താനുള്ള തെളിവായി ഇനി ആധാർ നൽകാനാകില്ല. ജനനത്തീയതിക്ക് തെളിവായി ഇനി ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മാർക്ക് ഷീറ്റുകൾ എന്നിവ സമർപ്പിക്കണം
നേരത്തെ, ഇപിഎഫ്ഒ പോലുള്ള നിരവധി സർക്കാർ സ്ഥാപനങ്ങൾ ജനനത്തീയതി പരിശോധിക്കുന്നതിനുള്ള സാധുവായ രേഖയായി ആധാർ പരിഗണിച്ചിരുന്നു. എന്നാൽ ആധാർ രാജ്യത്തെ അടിസ്ഥാന തിരിച്ചറിയൽ രേഖയാണെങ്കിലും, ആധാർ നിയമം, 2016 പ്രകാരം ജനനത്തീയതിയുടെ സാധുതയുള്ള തെളിവായി ഇത് പരിഗണിക്കാനാകില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കുകയായിരുന്നു. ജനുവരി 16-നാണ് ഇപിഎഫ്ഒ നിർണായകമായ വിജ്ഞാപനം പുറത്തിറക്കിയത്.
അതേസമയം രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയൽ രേഖ തന്നെയായി ആധാർ കാർഡ് തുടരും.12 അക്ക ആധാർ നമ്പർ ഇന്ത്യൻ പൗരൻമാർക്ക് ഐഡന്റിറ്റി തെളിവായും മേൽവിലാസത്തിന്റെ തെളിവായും ഉപയോഗിക്കാനാകും. ഇന്ത്യയിൽ എവിടെയും തിരിച്ചറിയൽ രേഖ എന്ന നിലയിൽ ആധാറിന് സ്വീകാര്യതയുണ്ടായിരിക്കും. ആധാർ കാർഡിനും യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന ഇ-ആധാറും ഒരുപോലെ നിയമ സാധുതയുണ്ടായിരിക്കും.
ആധാർ നമ്പറിന് ജീവിതകാലം മുഴുവൻ സാധുതയുണ്ടായിരിക്കും. ബാങ്കിംഗ്, മൊബൈൽ ഫോൺ കണക്ഷനുകൾ, മറ്റ് സർക്കാർ, സർക്കാരിതര സേവനങ്ങൾ എന്നിവയ്ക്ക് ഇപ്പോൾ ആധാർ കൂടിയേ തീരു.
The Unique Identification Authority of India has clarified that Aadhaar will no longer be used as a proof of date of birth for various purposes. The Employees Provident Fund Organization has issued a notification that Birth certificates or Mark sheets would be required to be submitted as proof of date of birth henceforth.