സ്ത്രീകൾ ബുള്ളറ്റ് ഓടിക്കുന്നതിൽ ഇന്നും അത്ഭുതം വിട്ടുമാറാത്ത സമൂഹത്തിന് മുന്നിൽ കൂടിയാണ് നിവേദ ജെസ്സിക റെയ്സിംഗ് ബൈക്കിൽ ചീറിപ്പാഞ്ഞത്, ബൈക്ക് റെയിസിംഗിൽ കരിയർ കണ്ടെത്തിയത്, പ്രൊഫഷണൽ ബൈക്ക് റെയ്സറായത്.
ടീനേജ് കാലത്ത് ഫ്രണ്ട് ഗിയർ, ഗിയർ ബ്രേക്ക്, ക്ലച്ച് എന്നെല്ലാം കേട്ടപ്പോൾ തോന്നിയ കൗതുകമാണ് നിവേദയെ ബൈക്ക് റെയ്സറാക്കിയത്. സാധാരണ ബൈക്കും സ്കൂട്ടിയും ഓടിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് നിവേദയെ റെയ്സർ ബൈക്കിന് മുന്നിലെത്തിച്ചത്. വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും കൂട്ടുകാരിൽ നിന്നുമെല്ലാം ആദ്യം മുതലേ എതിർപ്പുകളായിരുന്നു.
എന്നാൽ ഇത്തരം പ്രതിസന്ധികളൊന്നും നിവേദയുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയായില്ല. രണ്ട് വട്ടം ദേശീയ മോട്ടോർ സൈക്കിൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച് എതിർപ്പുകൾക്ക് മറുപടി നൽകി.
2019ൽ ഇന്ത്യൻ നാഷണൽ മോട്ടോർ സൈക്കിൾ റെയ്സിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നിവേദ നേടി.
ദേശീയ ഡ്രാഗ് റെയ്സിംഗ് ചാമ്പ്യൻഷിപ്പിലും ടിവിഎസ് വൺ മെയ്ക്ക് ചാമ്പ്യൻഷിപ്പിലും വിജയിയായി. കൂടാതെ കൂടുതൽ സ്ത്രീകൾക്ക് മേഖലയിൽ പിന്തുണ നൽകാനായി വുമൺസ് മോട്ടോർ സൈക്കിൾ ക്ലബ്ബ് തുടങ്ങുകയും ചെയ്തു.
ബയോടെക്നോളജിയിൽ ബിരുദമുള്ള നിവേദ നാഷണൽ യൂത്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ തമിഴ്നാട് വനിതാ വിംഗ് സെക്രട്ടറിയും തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയുമാണ്. സ്വപ്നങ്ങൾ കാണുക മാത്രമല്ല, പരിശ്രമിച്ചാൽ അത് യാഥാർഥ്യമാക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ് നിവേദയുടെ വിജയം.
Nivetha Jessica, a trailblazing biker from Chennai, India, shattered stereotypes to secure the 3rd rank in the Indian National Motorcycle Racing Championship 2019. Beyond her racing achievements, Nivetha is a two-time National Motorcycle Champion, founder of the Women’s Motorcycle Club, and a visionary in the sports industry.