ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സ്റ്റോക്ക് മാർക്കറ്റ് എന്ന സ്ഥാനം ആദ്യമായി കരസ്ഥമാക്കി ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ്. സ്റ്റോക്ക് മാർക്കറ്റ് മൂല്യനിർണയത്തിൽ ഹോങ് കോങ്ങിനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. തിങ്കളാഴ്ച മാർക്കറ്റ് റെക്കോർഡ് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ത്യൻ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ മൂല്യം 4.33 ട്രില്യൺ ഡോളറായി. ഹോങ് കോങ് സ്റ്റോക്ക് മാർക്കറ്റ് ഓഹരികളുടെ ആകെ മൂല്യം 4.29 ട്രില്യൺ ഡോളർ നേട്ടത്തിലാണ് ക്ലോസ് ചെയ്തതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ആഗോള ഇക്വിറ്റി മാർക്കറ്റിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന് നാലാം സ്ഥാനം നേടി കൊടുത്തത്.
ഡിസംബറിന് ശേഷം ആദ്യമായി സ്റ്റോക്ക് മാർക്കറ്റ് കാപ്പിറ്റലൈസേഷൻ 4 ട്രില്യൺ ഡോളർ മറികടക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലേക്ക് 1 ബില്യൺ ഡോളറിന്റെ ഓഹരികൾ ഒഴുകിയിരുന്നു. എസ് ആൻഡ് പി ബിഎസ്ഇ സെൻസെക്സ് ഇൻഡക്സിൽ തുടർച്ചയായി എട്ടാമത്തെ വർഷം നേട്ടമുണ്ടാക്കാൻ ഇത് സഹായിച്ചു.
ചൈനയിലെ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളാണ് ഹോങ് കോങ് സ്റ്റോക്ക് മാർക്കറ്റിനെ ബാധിച്ചത്. ചൈനയിലെ പല വമ്പൻ കമ്പനികളും ഹോങ് കോങ് സ്റ്റോക്ക് മാർക്കറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ, ജിയോപൊളിറ്റിക്കൽ പ്രതിസന്ധികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് മേൽ വർധിച്ചു വരുന്ന നിയന്ത്രണങ്ങൾ എന്നിവ ഹോങ് കോങ് സ്റ്റോക്ക് മാർക്കറ്റിനെയും ബാധിച്ചിട്ടുണ്ട്.
India’s stock market has surpassed Hong Kong’s for the first time, with the combined value of shares listed on Indian exchanges reaching $4.33 trillion as of Monday’s close, compared to Hong Kong’s $4.29 trillion, according to Bloomberg data. This positions India as the world’s fourth-largest equity market. The milestone was achieved on December 5 when India’s stock market capitalization exceeded $4 trillion, with half of that growth occurring in the past four years.