രാജസ്ഥാന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജമാകാൻ ബലോത്രയിൽ നിർമിച്ച രാമ സേതു ഓവർബ്രിഡ്ജ് (മേൽപാലം) പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസം ഓൺലൈനായി കേന്ദ്ര റോഡ് ഗതാഗത ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്ത പാലം 102 കോടി രൂപയ്ക്കാണ് നിർമിച്ചിരിക്കുന്നത്.
രാമ സേതു സംസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും വികസനം വേഗത്തിലാക്കാനും ഓവർബ്രിഡ്ജ് സഹായിക്കും.
ജോധ്പൂർ-ബർമർ റെയിൽവേ സ്റ്റേഷൻ സെക്ഷനിൽ എൻഎച്ച് 112ൽ ആണ് രണ്ടുവരി പാത നിർമിച്ചിരക്കുന്നത്. 2 കിലോമീറ്ററാണ് മേൽപാലത്തിന്റെ നീളം. മേൽപാലം വന്നതോടെ ബലോത്രയിലെ ഗതാഗതകുരുക്കിന് അറുതിയാവും. ജസോൽ ദാം, നകോഡ, ബ്രഹ്മദം യാത്ര എന്നിവിടങ്ങളിലേക്കുള്ള യാത്ര സമയം കുറയ്ക്കാനും ഓവർബ്രിഡ്ജ് ഉപകരിക്കും.
Union Road Transport and Highways Minister Nitin Gadkari inaugurated the two-lane Ram Setu overbridge in Balotra city, Rajasthan, at a cost of INR 102 crore. The dedication ceremony, led by Chief Minister Bhajan Lal Sharma, took place virtually on Sunday, with CM Sharma and Deputy CM Diya Kumari participating through video conference.