ടാറ്റായുടെ വാഹനങ്ങളെല്ലാം വിപണിയിലെത്തും മുമ്പ് തന്നെ പരിസ്ഥിതി സൗഹൃദവും, കരുത്തും അടക്കം അതിന്റെ സവിശേഷതകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇലക്ട്രിക് പഞ്ച് മോഡൽ വിപണിയിൽ എത്തിച്ചതിനു പിന്നാലെ സി.എന്‍.ജി. വേരിയന്റിൽ രണ്ട് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര മോഡലായ ടാറ്റ മോട്ടോഴ്സ്. ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാകാൻ ഒരുങ്ങുകയാണ് ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകൾ.
ഇന്ത്യന്‍ വിപണിയില്‍ AMT ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാണിതെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്.
XTA CNG, XZA+CNG, XZA NRG എന്നീ മൂന്ന് വേരിയന്റുകളിലാണ് ടിയാഗോ സി.എന്‍.ജി. എത്തുന്നത്. XZA CNG, XZA+CNG എന്നീ രണ്ട് വേരിയന്റുകളിൽ ടിഗോര്‍ സി.എന്‍.ജിയുമെത്തും. ഇരു മോഡലുകളിലുടെയും മാനുവല്‍ ട്രാന്സ്മിഷന് മോഡലിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് സി എൻ ജി യിലും കരുത്തേകുന്നത്. ഇതിനൊപ്പം ഫാക്ടറി ഫിറ്റഡായിട്ടുള്ള ഇരട്ട സി.എന്‍.ജി. സിലണ്ടറുകളും നല്‍കിയിട്ടുണ്ട്.
ഈ മോഡലുകളുടെ പെട്രോള്‍ എന്ജിന് മോഡലുകളില്‍ 85 ബി.എച്ച്. പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, സി.എന്‍.ജി. മോഡല്‍ 73 ബി.എച്ച്.പി. പവറും 95 എന്‍.എം. ടോര്‍ക്കുമാണ് നൽകുക. വിപണിയിലെത്തിയ ടാറ്റ പഞ്ച് EV യാകട്ടെ 2 ഇ- ഡ്രൈവ് ഓപ്ഷനുകളിലായി 60 കിലോവാട്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് എസി മോട്ടോർ 114 NM ടോർക്കും, 90 കിലോവാട്ട് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് എസി മോട്ടോർ 190 NM ടോർക്കും ഉൽപ്പാദിപ്പിക്കും.
ടൊര്‍ണാഡോ ബ്ലൂ, ഗ്രാസ്ലാന്‍ഡ് ബേജ് എന്നീ രണ്ട് നിറങ്ങളിലും ടിഗോര്‍ എത്തുന്നുണ്ട്. മീറ്റിയോര്‍ ബ്രോണ്‍സ് എന്ന പുത്തന്‍ നിറത്തില്‍ ടിഗോറുമെത്തും
വിപണിയില്‍ എത്താനൊരുങ്ങുന്ന ഈ വാഹനങ്ങളുടെ ബുക്കിങ്ങ് ഇതിനോടകം ടാറ്റയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ആരംഭിച്ചു.
Tata Motors introduces its latest vehicles, the Tiago and Tigor, with distinctive features like a synchronized AC motor and a manual transmission mode. These models, available in various variants, mark Tata’s entry into the Indian market with Automated Manual Transmission (AMT) technology, providing options for automatic driving. The new cars, offered in multiple colors and trims, can be booked through Tata’s dealership network and online platforms.