ഫെബ്രുവരി 1ന് തുടർച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്നതോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കും നിർമലാ സീതാരാമൻ. തുടർച്ചയായി 6 ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിത ധനമന്ത്രിയും.
18ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ സമ്പൂർണ ബജറ്റ് ആയിരിക്കില്ല അവതരിപ്പിക്കുക എന്നു വ്യക്തമാണ്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞെത്തുന്ന പുതിയ സർക്കാരായിരിക്കും ഈ സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. 2024-25 സാമ്പത്തിക വർഷത്തേക്ക് ഇടക്കാല ബജറ്റോ വോട്ട് ഓൺ അക്കൗണ്ടോ ആയിരിക്കും അവതരിപ്പിക്കാൻ സാധ്യത. കാര്യമായ പ്രഖ്യാപനങ്ങളില്ലാത്ത വോട്ട് ഓൺ അക്കാണ്ടായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തന്നെ സൂചനയും നൽകുന്നുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുകയാണെങ്കിൽ ബജറ്റിന് പകരം ഇവിടെയും വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കും അവതരിപ്പിക്കുക. എന്നാൽ എന്താണ് ഈ വോട്ട് ഓൺ അക്കൗണ്ട്?
ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ഒന്നാണെന്ന് പലർക്കും ധാരണയുണ്ട്. ഏറ്റവും ചുരുക്കി പറഞ്ഞാൽ ഭരണം വിട്ടു പോകുന്ന സർക്കാർ താത്കാലിക ചെലവുകൾ മുന്നോട്ടു പോകാനാണ് വോട്ട് ഓൺ അക്കൗണ്ട് നടപ്പാക്കുക. വോട്ട് ഓൺ അക്കൗണ്ടിൽ ഭരണം വിട്ടു പോകുന്ന സർക്കാർ രാജ്യത്തിന്റെ സഞ്ചിത നിധിയിൽ (Consolidated Fund) നിന്ന് തുക വിനിയോഗിക്കാൻ പാർലമെന്റിന്റെ ഇടക്കാല അനുമതി വാങ്ങും. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ വരുന്നത് വരെയുള്ള ചെലവും സുപ്രധാന സർക്കാർ സ്കീമുകൾ നടപ്പാക്കാനുള്ള തുകയും ഇതിൽ നിന്നാണ് കണ്ടെത്തുക. ഭരണഘടനയുടെ 116ാം വകുപ്പ് അനുസരിച്ച് സർക്കാരിന് ചെറിയ കാലയളവിലേക്കുള്ള ചെലവ് കണ്ടെത്താനുള്ള ഗ്രാന്റ് ആണ് വോട്ട് ഓൺ അക്കൗണ്ട്. 6 മാസമാണ് ഇതിന്റെ പരമാവധി കാലാവധി.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. എന്നാൽ പൊതു തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകൾ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത് വിരളമാണ്. തിരഞ്ഞെടുപ്പിന് ശേഷം വരുന്ന സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കുന്നത് കൊണ്ടാണിത്. അതിനാൽ തന്നെ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തിരഞ്ഞെടുപ്പ് വന്നാൽ എല്ലാ സർക്കാരുകളും വോട്ട് ഓൺ അക്കൗണ്ടായിരിക്കും തിരഞ്ഞെടുക്കുക.
As Finance Minister Nirmala Sitharaman prepares to present the Union Budget on February 1, it marks her record sixth budget presentation, putting her on par with former Prime Minister Morarji Desai. Notably, she is poised to surpass Arun Jaitley, having already presented five budgets, making her the Finance Minister with the highest number of budget presentations from the BJP camp. However, with the country gearing up for Lok Sabha elections, Sitharaman is not expected to present a full-fledged budget for the financial year 2024-25. Instead, she will be presenting an interim budget, commonly referred to as a “vote on account.”