Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പേടിഎമ്മിനെ എന്തുകൊണ്ട് വിലക്കി?
News Update

പേടിഎമ്മിനെ എന്തുകൊണ്ട് വിലക്കി?

പേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയാണ്
News DeskBy News Desk2 February 2024Updated:3 February 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പേടിഎം (Paytm) ബാങ്കിന്റെ ഭൂരിഭാഗം പ്രവർത്തനങ്ങളും ഫെബ്രുവരി 29 മുതൽ നിർത്തണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാർച്ച് മുതൽ പേടിഎമ്മിൽ പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധിക്കില്ല. ഉപഭോക്താക്കൾ ഭയക്കേണ്ടതില്ലെന്ന് പേടിഎം സിഇഒ വിജയ് ശേഖർ ശർമ ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക കുറയുന്നില്ല. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തനം തുടരുമെന്ന് വിജയ് പറയുന്നു. എന്നാൽ എന്തുകൊണ്ടായിരിക്കും ആർബിഐ പേടിഎമ്മിനെ വിലക്കിയത്? എവിടെയാണ് പേടിഎമ്മിന് പിഴച്ചത്?



നിയമലംഘനങ്ങൾ നിരവധി

പേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകങ്ങൾ കുറച്ചൊന്നുമല്ല. കള്ളപ്പണം വെളുപ്പിക്കൽ, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ, റിസർവ് ബാങ്കിൽ നിന്നുള്ള മുന്നറിയിപ്പുകൾ നിരന്തരമായി അവഗണിച്ചത് തുടങ്ങി നിരവധി ആരോപണങ്ങളാണ് പേടിഎമ്മിനെതിരേ ഉയരുന്നത്.


പേടിഎം പേയ്മെന്റ് ബാങ്കുകളിൽ ആർബിഐ നടത്തിയ ഓഡിറ്റിൽ കള്ളപ്പണ വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചതായി കണ്ടെത്തിയതായി കമ്പനിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു. നോ-യുവർ-കസ്റ്റമർ (KYC) ഡോക്യുമെന്റുകളിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇടപാടുകരുടെ പണത്തിന്റെ യഥാർഥ സ്രോതസിനെ കുറിച്ച് ശരിയാംവണ്ണം പരിശോധന നടത്തിയിട്ടില്ലെന്ന് ആർബിഐ കണ്ടെത്തിയിരുന്നു. KYC മാനദണ്ഡങ്ങൾ ശരിയായി പാലിക്കാതെ മർച്ചന്റ് അക്കൗണ്ട് വഴി വലിയ തുകയുടെ ഇടപാടുകൾ നടന്നു. പലപ്പോഴും പേടിഎമ്മിന് പങ്കാളിത്തമുള്ള കമ്പനികൾ വഴിയാണ് ഇടപാടുകൾ നടത്തിയത്.


പേടിഎമ്മിന്റെ മറ്റ് ഗ്രൂപ്പ് കമ്പനികളുമായുള്ള റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനും പേടിഎമ്മിനെതിരേ നടപടിയെടുക്കാൻ ആർബിഐയെ പ്രേരിപ്പിച്ച ഘടകമാണ്. ബാങ്കിന്റെ ഇടപാടുകളിലും തീരുമാനങ്ങളെടുക്കുന്നതിലും സ്ഥാപകനായ വിജയ് ശേഖർ ശർമ അനധികൃതമായി ഇടപ്പെട്ടിരുന്നുവെന്ന് ആർബിഐ സംശയിച്ചിരുന്നു.  2022 മാർച്ചിൽ പുതിയ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്ന് പേടിഎമ്മിനോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.


കൂട്ടത്തിൽ പേടിഎമ്മിന്റെ ഉടമസ്ഥതയിലും ആർബിഐ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പേടിഎമ്മിന്റെ 49% ഓഹരി വൺ 97 കമ്യൂണിക്കേഷനാണ് സ്വന്തം. കൂടാതെ വിജയ് ശേഖറും വൺ97 കമ്യൂണിക്കേഷനും ചേർന്ന് 10% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയിട്ടുണ്ട്. വൺ97 കമ്യൂണിക്കേഷനിൽ വിജയ്ക്ക് ഓഹരിയും ഡയറക്ടർ ബോർഡിൽ അംഗത്വവുമുണ്ട്. ക്ലൗഡ്, ഡാറ്റ സ്റ്റോറേജ്, ഡാറ്റ പ്രൈവസി എന്നിവയിലും ആർബിഐ പാളിച്ചകൾ കണ്ടെത്തി.

The Reserve Bank of India (RBI) has ordered Paytm Payments Bank Ltd to halt a bulk of its activities from February 29 due to multiple violations of regulatory norms. The move comes after repeated warnings from the banking regulator regarding various issues, including breaches related to anti-money laundering laws and related-party transactions. With regard to this, the industry reacts differently. But what is the actual story behind this chaos?

banner business Channel I Am India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil