രണ്ടാം മോദി സർക്കാരിന്റെ വികസനകാഴ്ചപ്പാട് രാജ്യത്തെ വ്യോമയാന മേഖലയുടെ കുതിച്ച് ചാട്ടത്തിന് വഴിതെളിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യൻ വിമാനക്കമ്പനികൾ 1000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയത് ഇതിന്റെ തെളിവാണെന്ന് ധനമന്ത്രി ചൂണ്ചിക്കാട്ടി. മോദി സർക്കാർ വ്യോമയാന മേഖല വിപുലീകരിച്ചതിന് ശേഷമാണ് ഇന്ത്യൻ എയർലൈൻസ് 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയർന്നു, 517 പുതിയ എയർ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ എത്തിക്കുന്നുണ്ട്. പുതിയ വിമാനത്താവളങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ വ്യോമപാതകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്തുവർഷത്തിനിടെ വ്യോമയാന മേഖലയിൽ പുത്തൻ ഉണർവുണ്ടായി. UDAN 19 സ്കീമിന് കീഴിൽ ടയർ-രണ്ട്, ടയർ-ത്രീ നഗരങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വ്യാപകമാണ്. അഞ്ഞൂറ്റി പതിനേഴു പുതിയ റൂട്ടുകൾ 1.3 കോടി യാത്രക്കാരെ വഹിക്കുന്നു. ഇന്ത്യൻ വിമാനക്കമ്പനികൾ 1000-ലധികം പുതിയ വിമാനങ്ങൾക്കായി ഓർഡറുകൾ നൽകിയിട്ടുണ്ട്. നിലവിലുള്ള വിമാനത്താവളങ്ങളുടെ വിപുലീകരണവും പുതിയ വിമാനത്താവളങ്ങളുടെ വികസനവും വേഗത്തിൽ തുടരുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്– എയർബസിൽ നിന്ന് 250, ബോയിംഗിൽ നിന്ന് 220 എന്നിവയാണത്. ബോയിങ്ങിൽ നിന്ന് എയർ ഇന്ത്യ വാങ്ങുന്ന 220 വിമാനങ്ങളിൽ 190 എണ്ണം B737 MAX, 20 B787, 10 B777X എന്നിവയാണ്.
50 ബോയിംഗ് 737 മാക്സ്, ബോയിംഗ് 787 എന്നിവയ്ക്കുള്ള ഓപ്ഷനുകളും ഈ കരാറിൽ ഉൾപ്പെടും, ലിസ്റ്റ് വിലയിൽ 45.9 ബില്യൺ ഡോളറിന് മൊത്തം 290 വിമാനങ്ങൾ. ഇന്ത്യയിലെ മുൻനിര ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ 500 വിമാനങ്ങൾ വാങ്ങുന്നുണ്ട്.
നിലവിലുള്ള വിമാനത്താവളങ്ങളുടെ വിപുലീകരണവും പുതിയ വിമാനത്താവളങ്ങളുടെ വികസനവും പ്രാദേശിക കണക്റ്റിവിറ്റിക്കായി ഉഡാൻ പദ്ധതിയുടെ വിപുലീകരണവും ടൂറിസത്തെയും വികസനത്തെയും സഹായിക്കുന്ന ഒരു പ്രധാന മേഖലയായി തുടരുമെന്നാണ് ഈ രംഗത്തുളളവരുടെ വിലയിരുത്തൽ.
Finance Minister Nirmala Sitharaman has stated in the budget speech that Indian Airlines has placed an order for 1000 new planes after the aviation sector witnessed an expansion under the Modi Government. The number of airports in India has increased to 149, with 517 new air routes serving 1.3 crore passengers. The Minister also added that the Central Government will continue to expand the network of new airports and add new air routes.