2024-2025ലെ സംസ്ഥാന ബജറ്റിൽ ഐടി-എഐ-റോബോട്ടിക്സ് മേഖലക്കും വ്യവസായത്തിനും ,സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും തുക വകയിരുത്തി.പ്രധാന പ്രഖ്യാപനങ്ങൾ
മേയ്ക്ക് ഇൻ കേരളയ്ക്ക് 1829.13 കോടി വകയിരുത്തി
സംരംഭക വർഷം പദ്ധതിയിൽ ഒന്നരലക്ഷം സംരംഭങ്ങൾ തുടങ്ങി
3 ലക്ഷത്തോളം ആളുകൾക്ക് തൊഴിലവസരം ലഭിച്ചു
ഇടത്തര-വലിയ വ്യവസായങ്ങൾക്ക് 773.09 കോടി
ഗ്രാമീണ ചെറുകിട വ്യവസായം, എംഎസ്എംഇ പദ്ധതിക്കായി 215 കോടി
സംരംഭങ്ങൾക്ക് 5% പലിശ നിരക്കിൽ 1-5 കോടി വരെ
എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, വിദേശ മലയാളി സംരംഭങ്ങൾക്കായി
9 കോടി രൂപ പലിശ ഇളവിന് മാറ്റിവെക്കും
ഖാദി മേഖലയ്ക്ക് 14.8 കോടി രൂപ
മേഖലയിൽ 14,000 പേർക്ക് തൊഴിലവസരം
തിരുവനന്തപുരം ലൈഫ് സയൻസ് പാർക്കിന് 15 കോടി
കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ പോളിസിയുടെ ഭാഗമായി സംരംഭങ്ങൾക്ക് സ്ഥിര മൂലധന നിക്ഷേപ സബ്സിഡി, ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇളവ്, സ്റ്റാംപ് ഡ്യൂട്ടി രജിസ്ട്രേഷൻ ചാർജ് ഒഴിവാക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ
ഇവ ലഭ്യമാക്കാൻ 20 കോടി രൂപ
- കിൻഫ്രാ ഫിലിം വീഡിയോ പാർക്കിന് 12.5 കോടി
- പെട്രോ-കെമിക്കൽ പാർക്കിന് 13 കോടി
- കൊച്ചി ബിപിസിഎല്ലിന് സമീപം 600 ഏക്കർ കണ്ടെത്തി
- 481 ഏക്കർ കിൻഫ്രയ്ക്കും 170 ഏക്കർ ബിപിസിഎല്ലിനും
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് 200 കോടി
കിൻഫ്രയുടെ ആഭിമുഖ്യത്തിൽ കാക്കനാട് എക്സിബിഷൻ സെന്റർ
ഇതിനായി 12.5 കോടി രൂപ
11 വ്യവസായ പാർക്കുകളിലെ അടിസ്ഥാനസൗകര്യ വികസനം 30.6 കോടി
ഇലക്ട്രോണിക് പാക്കേജ് ടെസ്റ്റിംഗ് ഫെസിലിറ്റി 20 കോടി
ധാതൂകരണമേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് 5.57 കോടി
കേരളത്തെ ഐടി ഹബ്ബാക്കും
വിവര സാങ്കേതിക മേഖലയ്ക്കായി 507.14 കോടി
കേരള സ്പെയ്സ് പാർക്കിന് 52.5 കോടി രൂപ
കേരളത്തെ എഐ ഹബ്ബാക്കി മാറ്റും
ഐബിഎമ്മുമായി ചേർന്ന് എഐ കോൺക്ലേവ്
കോൺക്ലേവ് കേരളത്തിൽ ജൂലായിൽ
എഐ അവബോധത്തിന് 1 കോടി
കേരളത്തെ റോബോട്ടിക്സ് ഹബ്ബാക്കും
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ് മേഖലയിൽ..
പുതു സംരംഭങ്ങളെ ആകർഷിക്കാൻ നയം
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 117.18 കോടി
സ്റ്റേറ്റ് ഡാറ്റാ സെന്ററിന് 47 കോടി
കെസ്വാന് 12 കോടി വകയിരുത്തും
സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ
ഇതിനായി 25 കോടി രൂപ നീക്കിവെക്കും
- ടെക്നോ പാർക്ക് വികസനത്തിന് 27.47 കോടി
- ഇൻഫോ പാർക്കിന്റെ പ്രവർത്തിന് 26.7 കോടി
- സൈബർ പാർക്കിന് 12.8 കോടി രൂപ
ഒറ്റപ്പാലത്ത് ഗ്രഫീൻ അധിഷ്ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കും
ഇതിനായി പ്രീ പ്രൊഡക്ഷൻ സെന്റർ
260 കോടി ചെലവ് കണക്കാക്കുന്നു
സ്ത്രീ സുരക്ഷയ്ക്കും നിർഭയ പദ്ധതിക്കും 10 കോടി വീതം
ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ മഴവില്ല് പദ്ധതിക്ക് 5 കോടി
മാധ്യമപ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് 75 ലക്ഷമാക്കി
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പ്രവർത്തനത്തിന് 119.91 കോടി രൂപ
കേരള സ്റ്റാർട്ടപ്പ് മിഷന് 90.52 കോടി
ഇതിൽ 20 കോടി കളമശ്ശേരി കിൻഫ്രാ ഹൈടെക്ക് പാർക്കിൽ TIZ ന്
70.52 കോടി യുവജന സംരംഭക വികസന പ്രവർത്തനങ്ങൾക്ക്
- സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുത്തുന്ന ഫണ്ട് ഓഫ് ഫണ്ട്സിൽ 46.1 കോടി നിക്ഷേപിച്ചു
- ഈ നിക്ഷേപം ഇന്നത്തെ വിപണി മൂല്യംവെച്ച് 3.12 മടങ്ങ് വർധിച്ചു
- ഫണ്ട് ഓഫ് ഫണ്ട്സിൽ അധികമായി 20 കോടി വകയിരുത്തും
- സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപത്തിനുള്ള സാധ്യതകൾ ഭാവിയിൽ പരിഗണിക്കും
ഗതാഗത മേഖലയിലെ വികസനം 1976.04 കോടി
തുറമുഖം, ലൈറ്റ് ഹൗസ്, കപ്പൽ ഗതാഗതം- 73.82 കോടി
അഴീക്കൽ, ബേപ്പൂർ, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങൾക്ക് 39.2 കോടി
കൊല്ലം തുറമുഖം ഏറ്റവും പ്രധാനപ്പെട്ട നോൺ മേജർ തുറമുഖമാക്കും
സംസ്ഥാനത്തെ നിർമാണ മേഖലയ്ക്കായി 1000 കോടി
സംസ്ഥാന ഹൈവേ നിർമാണത്തിന് 75 കോടി
ജില്ലാ റോഡ് വികസനത്തിന് 288.28 കോടി
കെഎസ്ഡിപി രണ്ടാംഘട്ട പദ്ധതിക്ക് 100 കോടി രൂപ
പരിസ്ഥിതി സൗഹാർദ BS6 നിലവാരത്തിലുള്ള ഡീസൽ ബസുകൾ വാങ്ങുന്നതിന് 92 കോടി രൂപ
4 വർഷത്തിനിടെ കെഎസ്ആർടിസിക്ക് 4917.92 അനുവദിച്ചു
വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി ഇനത്തിൽ 128.54 കോടി രൂപ അനുവദിച്ചു
അഷ്ടമുടി-വേമ്പനാട്ടു കായലിൽ 2 സോളാർ ബോട്ട് വാങ്ങുന്നതിന് 5 കോടി രൂപ
കെഎസ്ഐഎൻസിയുടെ നേതൃത്വത്തിൽ പുതിയ ക്രൂയിസ് യാനത്തിന്റെ നിർമാണത്തിന് 3 കോടി രൂപ
കൊച്ചി മെട്രോ റെയിലിൻെറ രണ്ടാംഘട്ട പ്രവർത്തനം വിദേശ വായ്പ സഹായത്തോടെ നടത്തും
239 കോടി രൂപ ഇതിനായി വകയിരുത്തും
kerala budget 2024