കളള് ചെത്താന്‍ ഇനി തെങ്ങില്‍ കയറാൻ ആളെ തിരക്കി നടക്കേണ്ട. സാപ്പര്‍ എന്ന മിനി റോബോട്ട് ഒരു ചെത്തുകാരൻ ചെയ്യുന്ന എല്ലാ ജോലിയും ചെയ്തുകൊള്ളും. സാപ്പറിന്റെ സഹായത്തോടെ തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് കള്ള് ട്യൂബ് വഴി എത്തും. കളമശ്ശേരിയിലെ നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ മിനി റോബോട്ടിനെ നിര്‍മിച്ചത്.
ആഗോള നാളികേര വിപണിയുടെ 90% വരുന്ന 28 പ്രമുഖ നാളികേര വികസ്വര രാജ്യങ്ങളിൽ സാപ്പറിന് പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ കോക്കനട്ട് സീറം ടാപ്പിംഗ് റോബോട്ട്” ആണ് കമ്പനിയുടെ ഉൽപ്പന്നമായ “SAPER”. ഒരു പരമ്പരാഗത ടാപ്പറുടെ എല്ലാ പ്രവർത്തനങ്ങളും SAPER-ന് ചെയ്യാൻ കഴിയും, കൂടാതെ പുതിയ കള്ള് നീര് തറനിരപ്പിൽ ശേഖരിക്കുന്നു. കേന്ദ്രീകൃത ക്ലോസ്ഡ് കളക്ഷൻ ടെക്നോളജി ഉപയോഗിച്ച്, ഒന്നിലധികം തെങ്ങുകളിൽ നിന്ന് പുതിയ മലിനീകരണമില്ലാത്ത സ്രവം ശേഖരിക്കാനും സംഭരിക്കാനും കഴിയും.
ഒരു ടാപ്പർ റോബോട്ടിന് ഒരു ഹെക്ടർ ഭൂമി കൈകാര്യം ചെയ്യാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും കഴിയും. കൃത്യമായ റോബോട്ടിക് കട്ടിംഗ് സംവിധാനം ഉപയോഗിച്ച് പൂങ്കുലയുടെ വിളവ് ഇരട്ടിയാകും . ഉപകരണം AI, സോളാർ എനർജി എന്നിവയിൽ പ്രവർത്തിക്കുന്നു. കൂടാതെ സീറോ കാർബൺ പ്രകടനം നൽകുന്നു. മരം കയറ്റം, മാരകമായ വീഴ്ചകൾ എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നു.
മറ്റുപല രാജ്യങ്ങളില്‍ നിന്നും സാപ്പര്‍ ചെത്ത് മെഷീന് വേണ്ടി ആവശ്യക്കാരെത്തുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ 28 രാജ്യങ്ങളില്‍ കമ്പനി പേറ്റന്റ് എടുത്തിട്ടുണ്ട്. മെഷീന് കുലയില്‍ ഘടിപ്പിക്കാന്‍ മാത്രം തെങ്ങില്‍ കയറിയാല്‍ മതി. സ്മാര്‍ട്ട് ഫോണ്‍ വഴി പ്രോഗ്രാം നടത്തിയാണ്ബാക്കി പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ ഒരു കുല ചെത്തി തീരുന്നതുവരെ പിന്നെ തൊഴിലാളിക്ക് തെങ്ങില്‍ കയറേണ്ടിവരില്ല. ഉത്പാദനത്തിന്റെ അളവനുസരിച്ച് രണ്ടുമാസം വരെ ഒരു കുലയില്‍ നിന്നും നീരെടുക്കാം. സാധാരണ നിലയില്‍ കള്ള് ചെത്തുന്നത് തൊഴിലാളികളാണെങ്കില് ഒരു ദിവസം മൂന്ന് പ്രാവശ്യം വരെ തെങ്ങില്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്.
ബാറ്ററി ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്ന സാപ്പര്‍ മെഷീനായി കുറഞ്ഞ അളവിലേ വൈദ്യുതി ചിലവാകുള്ളൂ. സോളാറിലും പ്രവര്‍ത്തിപ്പിക്കാം. 10 മെഷീന് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു മാസം ഒരു യൂണിറ്റ് വൈദ്യുതി മതിയാകും.
കര്‍ഷകര്‍ക്ക് സാപ്പര്‍മെഷീന്‍ ഉപയോഗിച്ച് നീര പോലുള്ള ഉത്പന്നങ്ങളും മറ്റും ഉത്പാദിപ്പിക്കുന്നതിന് കേരളത്തിൽ സാദ്ധ്യതകൾ ഏറെയാണെന്ന് സ്റ്റാര്‍ട്ടപ്പ് കമ്പനി ഫൗണ്ടറും സി.ഇ.ഒയുമായ ചാള്‍സ് വിജയ് വര്‍ഗീസ് പറഞ്ഞു.
named SAPER, designed to clean coconut trees after the trees are sprayed with a substance that causes coconuts to fall. SAPER, the world’s first coconut tree climbing and tapping robot, operates through central closed-loop collection technology, ensuring efficient and clean tapping of sap, thereby reducing labor and increasing productivity. The robot, powered by AI and solar energy, is capable of cutting down on carbon emissions and can be used for various agricultural applications beyond coconut tapping.