സംസ്ഥാന ബജറ്റിൽ ഇത്തവണ കാർഷിക മേഖലയ്ക്ക് വകയിരുത്തിയത് 1698.30 കോടി രൂപ. റബ്ബറിന്റെ താങ്ങുവില 10 രൂപയായി വർധിപ്പിച്ചത് റബർ കർഷകർക്ക് നേരിയ ആശ്വാസം നൽകും. ഇതോടെ റബറിന്റെ താങ്ങുവില 170 രൂപയിൽ നിന്ന് 180 രൂപയായി വർധിച്ചു. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാനും ചന്ദനം സംരക്ഷിക്കാനും സർക്കാർ സഹായിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 2,36,344 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിച്ചത്.
കേരള കാലാവസ്ഥാ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണത്തിന് ലോകബാങ്കിന്റെ വായ്പയോടെ പുതിയ പദ്ധതി നടപ്പാക്കും. ചെറുകിട കർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി.
മത്സ്യബന്ധന മേഖലയ്ക്ക് വൻ പദ്ധതികൾ
2024-25 ബജറ്റിൽ തീരദേശ വികസനത്തിന് നീക്കിവെച്ചത് 136.98 കോടി രൂപയാണ്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ മാനവശേഷി വികസനവും ഉറപ്പാക്കുന്ന പദ്ധതിക്ക് 60 കോടി രൂപ നീക്കിവെക്കുന്നതായി മന്ത്രി പറഞ്ഞു.
കശുവണ്ടി മേഖലയെ തിരികെ കൊണ്ടുവരാൻ
സംസ്ഥാനത്തെ പ്രധാന പരമ്പരാഗത വ്യവസായമാണെങ്കിലും പ്രതിസന്ധിയിൽ കഴിയുന്ന ഒരു മേഖലയാണ് കശുവണ്ടി മേഖല. ഇത് തിരിച്ചറിഞ്ഞാണ് കശുവണ്ടി മേഖലയ്ക്ക് ഇത്തവണത്തെ ബജറ്റിൽ 53.36 കോടി രൂപ വകയിരുത്തിയത്.
കശുവണ്ടി വ്യവസായത്തെയും തൊഴിലാളികളെയും സഹായിക്കുന്നതിനുള്ള പ്രത്യേക കശുവണ്ടി പുനരുജ്ജീവന പദ്ധതിക്ക് 30 കോടി രൂപയാണ് വകയിരുത്തിയതായി മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കേരള കശുമാവ് കൃഷി വികസന ഏജൻസിക്ക് 6.50 കോടി രൂപയാണ് വകയിരുത്തിയത്.
1698.30 crores has been allocated for the Agriculture sector in the Kerala State Budget this time. The increase in the support price of Rubber to Rs 10 is expected to bring some relief to the rubber farmers. With this, the support price of rubber has increased from Rs 170 to Rs 180. Finance Minister KN Balagopal stated that the Government will help promote sandalwood cultivation and protect sandalwood. A New project to modernize Kerala Climate Resilient Agricultural Value Chain is to be implemented with World Bank loan. The project aims to promote the commercialization of climate-friendly food and agriculture sector in Kerala by small farmers, Agro-based micro, small and medium enterprises, farmer producer organizations and Start-ups.