കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന കെഎസ്ഐഡിസിയുടെ സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ അടച്ചു പൂട്ടാൻ പോകുകയാണെന്ന പ്രചരണം തെറ്റാണെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ഇൻക്യുബേഷൻ സെന്റർ ഏറ്റെടുക്കാൻ പറ്റുമോയെന്ന് സ്റ്റാർട്ടപ്പ് മിഷനോട് ചോദിച്ചിട്ടുണ്ടെന്നും അവർ തയ്യാറായാൽ കൈമാറാൻ തയ്യാറാണെന്നും അധികൃതർ പറഞ്ഞു. ഏറ്റെടുത്തിട്ടില്ലെങ്കിൽ ഇൻക്യുബേഷൻ സെന്ററിന്റെ പ്രവർത്തനം തുടർന്നു കൊണ്ടു പോകാനാണ് തീരുമാനം.
ഈ മാസം അവസാനം ഇൻക്യുബേഷൻ സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കാട്ടി സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസി കത്തയച്ചുവെന്ന് വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അടച്ചു പൂട്ടിലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് കെഎസ്ഐഡിസി പറഞ്ഞു.
കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ 2017ലാണ് കെഎസ്ഐഡിസി സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്റർ തുടങ്ങുന്നത്. ഐടി രംഗത്ത് യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻക്യുബേഷൻ സെന്റർ തുടങ്ങുന്നത്. ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള യുഎൽ സൈബർ പാർക്കിലാണ് ഇൻക്യുബേഷൻ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇൻക്യുബേഷൻ നൂറോളം യുവ സംരംഭകർ പ്രവർത്തിക്കുന്നുണ്ട്. യുഎൽ സൈബർ പാർക്കുമായുള്ള കെഎസ്ഐഡിസിയുടെ കരാർ ഈമാസം അവസാനിക്കും. കെഎസ്ഐഡിസിയുടെ അനുബന്ധ ബിസിനസ് ആണ് ഇൻക്യുബേഷൻ കേന്ദ്രം.
Rumours circulating that KSIDC’s Startup Incubation Center at UL Cyber Park in Kozhikode going to shut down has been claimed as false by Officials. They have stated that they have asked Startup Mission if they can take over the Incubation Center. If not taken over, it has been decided to continue the operations of the Incubation Center.