1 കോടി രൂപ മൂലധന ഫണ്ടിംഗ് സമാഹരിച്ച് മലയാളി എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com). ഉപ്പേക്കയിൽ നിന്നാണ് ക്ലൂഡോട്ട് 1 കോടി രൂപ സമാഹരിച്ചത്. എൻജിനിയറിംഗ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019ലാണ് ക്ലൂഡോട്ട് ആരംഭിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് പ്രവർത്തനം.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചും പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ആസ്എ സർവീസ് (സാസ്) പ്ലാറ്റ്ഫോമാണ് ക്ലൂഡോട്ട്. കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ജോയ് ആലുക്കാസ്, ഇൻഡസ് മോട്ടോഴ്സ്, മൈജി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ക്ലൂഡോട്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ബി2ബി ബിസിനസ് മോഡലിലാണ് ക്ലൂഡോട്ട് പ്രവർത്തിക്കുന്നത്.
ലഭിച്ച ഫണ്ട് ഉപയോഗിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ക്ലൂഡോട്ടിന്റെ പദ്ധതി.
Kerala based AI Startup cloodot.com raises 1 cr funding. Cloodot raised Rs 1 crore from Uppeka. Cloodot was founded in 2019 by Engineering Graduates Adil Munna, Fahmi Bin Bakr, Haris Sulaiman and Zakir.