രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ നെക്സ (NEXA) സർവീസ് വർക്ക് ഷോപ്പുകൾ തുടങ്ങാൻ മാരുതി സുസുക്കി (Maruti Suzuki). കാർ വിൽപ്പനയിൽ രാജ്യത്ത് മുൻനിരയിലാണ് മാരുതി സുസുക്കിയുടെ സ്ഥാനം.
പ്രധാന നഗരങ്ങളിൽ മാത്രമായിരുന്നു ഇതുവരെ സർവീസ് വർക്ക്ഷോപ്പുകളുണ്ടായിരുന്നത്. ഇനി മറ്റു പ്രധാന കേന്ദ്രങ്ങളിലും നെക്സ സർവീസ് വർക്ക് ഷോപ്പുകൾ വരും. നഗര-ഗ്രാമീണ ഭേദമില്ലാതെ കൂടുതൽ ഉപഭോക്താക്കൾ നെക്സയോട് താത്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രധാന നഗരങ്ങളിൽ നിന്നുള്ള വിപണിയെക്കാൾ 30-32% അധിക വിപണി നെക്സയ്ക്ക് ചെറുകിട നഗരങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. എന്നാൽ പലയിടങ്ങളിലും മതിയായ സർവീസ് വർക്ക് ഷോപ്പുകൾ ഇല്ലാത്തത് നെക്സയിൽ നിന്ന് ആളുകൾ പിന്തിരിയാൻ കാരണമാകുന്നുണ്ട്. ചെറുകിട സിറ്റികളിൽ താമസിക്കുന്ന ഉപഭോക്താക്കൾ നെക്സ വാങ്ങിയാൽ സർവീസ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു.
മാരുതി സുസുക്കിയുടെ തീരുമാനം ഉപഭോക്താക്കൾക്ക് ആശ്വാസമാകും.
തുടക്കത്തിൽ 6 കേന്ദ്രങ്ങളിലാണ് സർവീസ് വർക്ക് ഷോപ്പുകൾ ആരംഭിക്കുന്നത്. ഹരിയാന, പശ്ചിമബംഗാൾ, ഗുജറാത്ത്, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസ് കേന്ദ്രങ്ങൾ ആരംഭിക്കുക. വർഷാവസനത്തിന് മുമ്പ് ഇത്തരത്തിൽ 100 വർക്ക് ഷോപ്പുകൾ തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Maruti Suzuki, India’s leading car manufacturer, has announced the nationwide launch of its compact-format NEXA service workshops in rural areas. The inaugural of six centers in Ateli, Charkhi Dadri, Bankura, Dahod, Nirmal, and Ooty marks the beginning of this initiative. These workshops are fully equipped with essential amenities such as a dedicated front office, customer lounge, service bay, and parking space, ensuring a seamless experience for customers.