ഇ-പ്ലൂട്ടോ 7ജി (ePluto 7G), പ്രോ, മാക്സ് മോഡലുകൾക്ക് എക്സ് പ്ലാറ്റ്ഫോം2.0 ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾ ലോഞ്ച് ചെയ്യാനൊരുങ്ങി പ്യൂർ ഇവി (Pure EV). കൂടുതൽ വേഗതയും മൈലേജും ഉറപ്പാക്കുകയാണ് പുതിയ അപ്ഡേറ്റിലൂടെ പ്യൂർ ഇവി.
12 ഫീച്ചറുകളാണ് പ്യൂർ ഇവിയുടെ എക്സ് പ്ലാറ്റ് ഫോം ലിമിറ്റഡ് എഡിഷൻ വേരിയന്റുകൾക്ക് ഉള്ളത്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് പ്യൂർ ഇവി. വേഗതയുടെ കാര്യത്തിൽ ഗിയർ മാറ്റി ചവിട്ടിയിരിക്കുകയാണ് പ്യൂർ ഇവി.
ഇ-പ്ലൂട്ടോ 7ജി (ePluto 7G), പ്രോ, മാക്സ് മോഡലുകളിലെ ലിമിറ്റഡ് എഡിഷനുകളുടെ വേഗത മണിക്കൂറിൽ 58 കിലോമീറ്ററാണ്. ഇക്കോമോഡിലാണ് ഇത് ലഭ്യം. കൂടാതെ മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ സ്പോർട്സ് മോഡും പുതിയ എഡിഷനിൽ ലഭ്യമാണ്.
പുതിയ വേരിയന്റുകളിൽ സ്പീഡ് കൂടുമ്പോഴും മൈലേജ്/ ചാർജ് നമ്പറിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഉയർന്ന മൈലേജാണ് മൂന്ന് വേരിയന്റുകൾക്കും ഉറപ്പാക്കുന്നത്. സിറ്റികളിലെ ദീർഘദൂര യാത്രികരെ മുന്നിൽ കണ്ടാണ് പുതിയ ഫീച്ചറുകൾ സംയോജിപ്പിച്ചിരിക്കുന്നത്
Discover the upgraded experience offered by Pure EV’s X Platform 2.0 Limited Edition variants for ePluto 7G, Pro, and Max models. With enhanced speed capabilities, improved mileage, and revamped sports mode, these electric scooters cater to the evolving needs of urban commuters while showcasing Pure EV’s commitment to innovation in electric mobility.