ആർബിഐ ഉത്തരവിന് പിന്നാലെ പേടിഎമ്മിലെ ഭൂരിപക്ഷം ഓഹരികളും വിറ്റ് ഒഴിവാക്കി സോഫ്റ്റ്ബാങ്ക്. ആർബിഐ ഉത്തരവിനെ തുടർന്ന് പേടിഎമ്മിന്റെ ഓഹരി ഇടിഞ്ഞിരുന്നു. എന്നാൽ പേടിഎമ്മിന്റെ ഓഹരി കുത്തനെ വീഴുന്നതിന് മുമ്പ് തന്നെ സോഫ്റ്റ് ബാങ്ക് ഓഹരി വിറ്റതായാണ് റിപ്പോർട്ട്. മാർച്ച് 1 മുതൽ പേടിഎം ബാങ്കിന്റെ ഭൂരിപക്ഷം പ്രവർത്തനങ്ങൾക്കും മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ ഉത്തരവിട്ടിരുന്നു.
ഇന്ത്യയുടെ റെഗുലേറ്ററി പരിസ്ഥിതിയിലും പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസിലും അനശ്ചിതത്വം നിരീക്ഷിച്ചാണ് നടപടിയെന്ന് സോഫ്റ്റ് ബാങ്ക് പറഞ്ഞു. സ്റ്റോക്ക് ഇടിയുന്നതിന് മുമ്പ് നല്ലൊരു ഭാഗം ഓഹരി വിൽക്കാൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് ചീഫ് നവ്നീത് ഗോവിൽ പറഞ്ഞു. 2022 നവംബർ മുതൽ സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ള പേടിഎമ്മിന്റെ ഓഹരികൾ വിറ്റ് ഒഴിവാക്കുന്നുണ്ട്.
2021ൽ പേടിഎം ഐപിഒയ്ക്ക് വരുമ്പോൾ 18.5% ഓഹരി സോഫ്റ്റ് ബാങ്കിന് സ്വന്തമായിരുന്നു. ജനുവരിയിൽ ഇത് 5% ആയി കുറഞ്ഞു.
കഴിഞ്ഞ 2 വർഷമായി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിൽ പേടിഎമ്മിന് നേരെ ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇവ നിരന്തരം അവഗണിച്ചതോടെയാണ് പേടിഎം പേയ്മെന്റ് ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ ആർബിഐ പിടിമുറുക്കിയത്.
SoftBank Group Corp. has divested a majority of its holdings in Paytm amid regulatory scrutiny, causing a significant decline in the shares of the Indian fintech firm. Get insights from Navneet Govil, executive managing partner of the Vision Fund, and learn about SoftBank’s strategic decisions.