കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ 10 മണിക്കാണ് ട്രെയിൻ പുറപ്പിട്ടത്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. 20 കോച്ചുകളുള്ള 24 ആസ്താ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. അതിൽ ആദ്യത്തേതാണ് നാളെ ഇന്ന് പുറപ്പിട്ടത്. 972 യാത്രക്കാരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്.
12ന് പുലർച്ചെ 2 മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും. 13ന് പുലർച്ചെ 12ന് അയോധ്യയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ 15ന് രാത്രി 10.45ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. 3300 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ചാർജ്.
നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും. ഐആർസിടിസിയുടെ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിനുകളുടെ ഭാഗമായാണ് ആസ്തയുടെ പ്രവർത്തനം. നോൺ എസി സ്ലീപ്പർ ട്രെയിനുകളാണ് ആസ്ത.