തങ്ങളുടെ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ചാറ്റ് ബോട്ടിനെ ഗൂഗിൾ റീബ്രാൻഡ് ചെയ്തത്. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. കൂടാതെ ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി മൊബൈൽ ആപ്പും ഗൂഗിൾ ലോഞ്ച് ചെയ്തു. ഗൂഗിളിൻെറ ഏറ്റവും വലതും പ്രവർത്തനക്ഷമവുമായ ലാർജ് ലാംഗ്വേജ് മോഡലാണ് ജെമിനി അൾട്രാ 1.0.
150 രാജ്യങ്ങളിൽ ജെമിനി ലഭ്യമായിരിക്കും. ആദ്യത്തെ രണ്ട് മാസം സൗജന്യ ട്രയൽ ലഭിക്കും. ഗൂഗിളിന്റെ വൺ എഐ പ്രീമിയം പ്ലാനിൽ 19.99 ഡോളർ വരിസംഖ്യ നൽകി ജെമിനി ഉപയോഗിക്കാം.
40 ഭാഷകളിൽ ചാറ്റ്ബോട്ട് ലഭ്യമായിരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. അൾട്രാ വേർഷൻ ജെമിനി അഡ്വാൻസ്ഡ് എന്ന പേരിലാണ് അറിയപ്പെടുക.
Google made waves in the tech world with the launch of Gemini, a groundbreaking artificial intelligence app designed to revolutionise the way people interact with technology. With this innovative application, users can now rely on AI to assist them with various tasks, from writing to interpreting information, marking a significant shift away from traditional reliance on their own cognitive abilities.