മുംബൈയിൽ വളർത്തുമൃഗങ്ങൾക്കായി വെറ്ററിനറി ആശുപത്രി തുറക്കാൻ ടാറ്റ ഗ്രൂപ്പിന്റെ രത്തൻ ടാറ്റ. വളർത്ത് മൃഗങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നത് രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതികളിലൊന്നാണ്.
അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. മുംബൈ മഹാലാക്ഷ്മിയിലാണ് ടാറ്റാ ട്രസ്റ്റ് സ്മാൾ ആനിമൽ ഹോസ്പിറ്റൽ പണിതിരിക്കുന്നത്. മാർച്ചിൽ ആശുപത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം.
165 കോടി രൂപ മുതൽമുടക്കിലാണ് മുംബൈയിൽ അന്താരാഷ്ട്ര നിലവാരത്തിൽ വളർത്തു മൃഗങ്ങൾക്കായി ടാറ്റ ആശുപത്രി തുറക്കുന്നത്. 5 നിലകെട്ടിടത്തിൽ ഒരേ സമയം 200 മൃഗങ്ങളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ബ്രിട്ടനിൽ നിന്നുള്ള ഡോക്ടറായിരിക്കും ആശുപത്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
വളർത്തു മൃഗങ്ങളോട് ടാറ്റയ്ക്കുള്ള താത്പര്യം പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്.
ഒരിക്കൽ തന്റെ വളർത്തു നായയെ ചികിത്സിക്കാൻ മിനിസൊട്ടയിലേക്ക് പോകേണ്ടി വന്നതാണ് ടാറ്റയെ പെറ്റ് ആശുപത്രി നിർമിക്കാൻ പ്രേരിപ്പിച്ചത്.
2017ലാണ് ടാറ്റ പദ്ധതി പ്രഖ്യാപിക്കുന്നത്. ആദ്യം നവി മുംബൈയിലായിരുന്നു ആശുപത്രി തുടങ്ങാൻ പദ്ധതിയിട്ടിരുന്നതെങ്കിലും എല്ലാവർക്കും എത്തിച്ചേരാൻ എളുപ്പമായിരിക്കുമെന്ന് പരിഗണിച്ചാണ് മഹാലാക്ഷ്മിയിൽ ആശുപത്രി തുടങ്ങുന്നത്. കോവിഡ് കാലത്ത് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു.
Ratan Tata’s passion project – the Tata Trusts Small Animal Hospital in Mumbai, set to open soon. Learn about Tata’s commitment to animal welfare and the hospital’s state-of-the-art facilities.