ഫ്രാൻസിന് പിന്നാലെ ഇന്ത്യയുടെ യുപിഐയ്ക്ക് (UPI) അംഗീകാരം നൽകി ശ്രീലങ്കയും മൗറീഷ്യസും. മൗറീഷ്യസിൽ റൂപേ (RuPay) കാർഡും ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചു. ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങൾ ഉപയോഗിച്ച് തുടങ്ങാം. ഇന്ന് മുതൽ ഈ രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഫ്രാൻസിലും ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ വരുന്നത് ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് ഇന്ത്യക്കാർക്കായിരിക്കും. ശ്രീലങ്ക, മൗറീഷ്യസ് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കും ഇനി പണം കൈയിൽ കരുതേണ്ട. ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്കും യുപിഐ സേവനം പ്രയോജനപ്പെടുത്താം.
റൂപേ കാർഡ് വരുന്നതോടെ മൗറീഷ്യസിലുള്ള ബാങ്കുകൾക്ക് കാർഡ് അധിഷ്ഠിത സേവനങ്ങൾ നൽകാനാകും.
ഇന്ത്യയിലും മൗറീഷ്യസിലും ഒരേ പോലെ റൂപേ കാർഡിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. മറ്റു രാജ്യങ്ങളിൽ യുപിഐ സേവനം ലഭ്യമാകുന്നതോടെ വേഗതയേറിയ ഡിജിറ്റൽ പണമിടപാട് സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്ടിവിറ്റിയും മെച്ചപ്പെടും.
ഫ്രഞ്ച് ഇ-കൊമേഴ്സ്, പ്രോക്സിമിറ്റി പേയ്മെന്റ് സ്ഥാപനമായ ലൈറ, എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡുമായി ചേർന്നാണ് ഫ്രാൻസിൽ യുപിഐ സേവനങ്ങൾ കൊണ്ടുവരുന്നത്.
The Ministry of External Affairs announced the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, along with the introduction of RuPay card services in Mauritius. The expansion of these services will facilitate faster and seamless digital transactions, promoting enhanced digital connectivity between nations.