റിസർവ് ബാങ്കിന്റെ കടുത്ത അച്ചടക്ക നടപടിക്ക് വിധേയമായ പേടിഎം പേമന്റ്സ് ബാങ്കിന് പൂട്ട് വീഴുന്നു. Paytm-ന് എതിരായ നടപടിയിലൂടെ സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. ഇതോടെ ആശങ്കയിലായിരിക്കുന്നത് രാജ്യത്തെ മറ്റു ഫിനാൻഷ്യൽ സ്റ്റാർട്ടപ്പുകളും, ഫിൻടെക്ക് ഭീമന്മാരുമാണ് . കാരണം അച്ചടക്കത്തിന്റെ വാൾ ഏതു നിമിഷവും ആർ ബി ഐ തങ്ങൾക്കു നേരെയും ഓങ്ങാം എന്ന ഭീതി എല്ലാവരിലും വന്നു കഴിഞ്ഞു.
പേടിഎം പേയ്മെൻ്റ് ബാങ്കിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടുത്ത നിയന്ത്രണ നടപടികളോട് പ്രതികരിച്ചുകൊണ്ട് ഒരു കൂട്ടം ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്ഥാപകർ ഉ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനമന്ത്രാലയം, ആർബിഐ എന്നിവയ്ക്ക് കത്തയച്ചു.
വിജയ് ശേഖർ ശർമ്മയുടെ പേ ടി എമ്മിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപെടുന്നു.
Innov8, CapitalMind, Bharat Matrimony തുടങ്ങിയ പ്രമുഖ സ്റ്റാർട്ടപ്പുകളെ പ്രതിനിധീകരിക്കുന്ന സ്ഥാപകരുടെ നേതൃത്വത്തിൽ അയച്ച കത്ത്, Paytm പേയ്മെൻ്റ് ബാങ്കിൽ ആർബിഐയുടെ നടപടികളുടെ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടുന്നു. ഈ തരത്തിലുള്ള റെഗുലേറ്ററി ഇടപെടൽ ഇന്ത്യയിലെ മുഴുവൻ ഫിൻടെക് ആവാസവ്യവസ്ഥയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിരിക്കുകയാണിവർ.
പേടിഎമ്മിന് അതിൻ്റെ പ്ലാറ്റ്ഫോമിൽ മൂന്ന് കോടിയിലധികം വ്യാപാരികളുണ്ട്, ഇതിൽ 60 ലക്ഷത്തോളം പേർ പേയ്മെൻ്റ് ബാങ്ക് സെറ്റിൽമെൻ്റ് അക്കൗണ്ടായി ഉപയോഗിക്കുന്നു. ആർബിഐയിൽ നിന്ന് ഒഴിവാക്കിയ ശേഷം, പേയ്മെൻ്റുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാനുള്ള സമയപരിധിക്ക് മുമ്പ് കമ്പനി ഈ അക്കൗണ്ടുകളെല്ലാം മൂന്നാം കക്ഷി ബാങ്കുകളിലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടിവരും. ഇതൊക്കെ പേ ടി എമ്മിനെ മാത്രമല്ല മറ്റു ഫിൻ ടെക്കുകളെയും സാമ്പത്തികമായി അസ്ഥിരപ്പെടുത്തുമെന്നാണ് ഉയരുന്ന ആശങ്കകൾ. പേ ടി എമ്മിന്റെ മൈഗ്രേഷൻ മറ്റു ചെറുകിട ഫിൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ തടസപ്പെടുത്തുമെന്നു മേഖല വിലയിരുത്തുന്നു. രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തെ പ്രതികൂലമായി മാത്രമേ പേ ടി എമ്മിനെതിരെ ആരംഭിച്ച നടപടി ബാധിക്കൂ എന്നും, ഇത് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കു തിരിച്ചടിയാകുമെന്നും സ്റ്റാർട്ടപ്പുകൾ ആശങ്കപ്പെടുന്നു.
ചട്ടങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായുണ്ടായ വീഴ്ചയാണ് പേയ്ടിഎം പേയ്മെന്റ് ബാങ്കിനെതിരെയുണ്ടായ നടപടിക്ക് കാരണമെന്ന് റിസര്‍വ് ബാങ്ക് തന്നെ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ കാരണങ്ങള്‍ ആര്‍ബിഐ പരസ്യപ്പെടുത്തിയിട്ടില്ല. കെവൈസി നടപടികൾ പാലിക്കാതിരിക്കല്‍, ഒറ്റ പാന്‍ നമ്പര്‍ ഉപയോഗിച്ച് ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കല്‍, ഇവയില്‍ പലതും പിന്നീട് പ്രവര്‍ത്തന രഹിതമാകുക, മണി ലോണ്ടറിങ് ബിസിനസിന് സാഹചര്യമൊരുക്കുക തുടങ്ങിയ കുറ്റങ്ങളാണ് പേ ടിമ്മിനെതിരെ ആരോപിക്കപ്പെടുന്നത്. ഇതിൽ നിന്ന് വ്യക്തമാകുന്നത് ആര്‍ബിഐ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ്. ഫെബ്രുവരി 29 ന് ശേഷം പേയ്ടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടുമോ എന്ന് വരെ ഫിൻ ടെക്ക് മേഖലക്ക് ആശങ്കയുണ്ട്.
ഫെബ്രുവരി 29 ന് ശേഷം വാലറ്റിലും അക്കൗണ്ടുകളിലും പേടിഎം പേമന്റ്സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ജനുവരി അവസാനമാണ് റിസര്‍വ് ബാങ്ക് ഉത്തരവിട്ടത്. നിലവിലെ ബാങ്കിങ് നിയമങ്ങൾ സ്ഥിരമായി പാലിക്കാത്തതിന് ഒരു നിയന്ത്രിത സ്ഥാപനത്തിൻ്റെ മേലുള്ള മേൽനോട്ട നടപടിയാണിത്. പേടിഎം നടപടിയെ തുടർന്നുള്ള പൊതു ആശങ്കകൾ പരിഹരിക്കുന്നതിനായി ആർബിഐ അടുത്തയാഴ്ച ഒരു കൂട്ടം പതിവുചോദ്യങ്ങൾ (FAQ) പുറപ്പെടുവിക്കും എന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതൊരു സൂപ്പര്‍വൈസറി, റെഗുലേറ്ററി നടപടിയാണ് എന്ന് ആർ ബി ഐ ഗവർണർ സൂചന നൽകുന്നു . തിരുത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യത്തിലേറെ സമയം നല്‍കിയിരുന്നു. പക്ഷേ കമ്പനി തിരുത്തല്‍ വരുത്തിയില്ല. നിക്ഷേപകരുടെയും ഇടപാടുകാരുടെയും താല്പര്യങ്ങള് സംരക്ഷിക്കാനാണ് നടപടി. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ആര്‍ബിഐയുടെ ഭാഗത്തുനിന്ന് വന്ന ഔദ്യോഗിക വിശദീകരണം ഇതാണ്.
ഇതൊരു സാധാരണ നടപടിക്രമമാണെന്നും, സർക്കാരിന് ഇടപെടാൻ സാധിക്കില്ല എന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ പേ ടി എം അധികൃതർക്ക് നൽകിയ മറുപടി.
Paytm-ന് എതിരായ നടപടിയിലൂടെ സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന ഒരു മുന്നറിയിപ്പാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. മേഖലയിൽ സമ്മർദ്ദത്തിൻ്റെയോ ലംഘനത്തിൻ്റെയോ ഏതെങ്കിലും സൂചനകൾ ആർബിഐയുടെ നടപടി ക്ഷണിച്ചുവരുത്തുമെന്നും കാര്യങ്ങൾ കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും ഉള്ള വ്യക്തമായ സന്ദേശമാണ് പേടിഎം സംഭവത്തിലൂടെ ആർ ബി ഐ നൽകിയിരിക്കുന്നത്.
പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തിവെക്കാന്‍ 2022 മാര്‍ച്ചില്‍ തന്നെ റിസര്‍വ് ബാങ്ക് പേടിഎം പെമന്റ് ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയതാണ് പുതിയ ഉത്തരവിറക്കുന്നതിന് വഴിവെച്ചത്. 1949 ലെ ബാങ്കിങ് റെഗുലേഷന് ആക്ട് സെക്ഷന്‍ 35 എം അടിസ്ഥാനമാക്കിയാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
“ഞങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ബാങ്ക് നിയമങ്ങൾ അനുസരിക്കാൻ മതിയായ സമയവും അനുവദിച്ചിട്ടുണ്ട്. പേ ടി എം അത് അനുസരിക്കാത്തത് കൊണ്ടാണ് നടപടിയെടുക്കേണ്ടി വന്നത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
സമീപ വർഷങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്, പേടിഎമ്മിനെതിരെ എടുത്ത നടപടി ബാങ്കിങ് പ്രക്രിയകൾക്ക് അനുസൃതമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ എന്നിവയ്ക്കെതിരെ ആർബിഐ മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.
2020 ഡിസംബറിൽ, എച്ച്ഡിഎഫ്സി ബാങ്കിൻ്റെ വരാനിരിക്കുന്ന ഡിജിറ്റൽ ബിസിനസ് സംരംഭങ്ങളും, പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ഏറ്റെടുക്കലും അവസാനിപ്പിക്കാൻ ആർബിഐ നിർദ്ദേശിച്ചു. ബാങ്കിൻ്റെ ഡാറ്റാ സെൻ്ററിൽ ആവർത്തിച്ചുള്ള തകരാറുകളും അതിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന നീക്കങ്ങൾ ശ്രദ്ധയിൽ പെട്ടതുമാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. തകരാറുകൾ പരിഹരിച്ചതോടെ 2022ൽ ആർബിഐ നിരോധനം നീക്കി.
ആർബിഐയുടെ സന്ദേശം വ്യക്തമാണ്: സമ്മർദ്ദത്തിൻ്റെയോ ലംഘനത്തിൻ്റെയോ ഏതെങ്കിലും ലക്ഷണങ്ങൾ ആർ ബി ഐ യുടെ സൂക്ഷ്മപരിശോധനയെ വിളിച്ചു വരുത്തും. തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, നിയന്ത്രണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
Reserve Bank’s tough measures against Paytm Payments Bank, stemming from regulatory concerns, aim to enforce rules strictly in the financial sector, affecting startups and fintech firms. With concerns rising, a notable action involves redirecting accounts from RBI’s oversight to the Prime Minister’s Office, Finance Ministry, and the RBI. These actions prompt scrutiny over compliance and may impact Paytm’s migration of accounts and raise concerns in the financial ecosystem.