അനുദിനമാണ് രാജ്യത്ത് ഊർജ ആവശ്യകത വർധിക്കുന്നത്. പുനരുപയോഗ ഊർജ സ്രോതസിലേക്ക് രാജ്യം മാറാനുള്ള കാരണവും ഇതാണ്. രാജ്യം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പുനരുപയോഗ ഊർജ സ്രോതസാണ് സൗരോർജം. സോളാർവത്കരണം രാജ്യത്തിന്റെ ഊർജ ആവശ്യകതയുടെ നല്ലൊരു പങ്ക് നിവർത്തിച്ചു കൊടുക്കുന്നുണ്ട്.
ഇത് തിരിച്ചറിഞ്ഞ് ആളുകളെ സൗരോർജത്തിലേക്ക് അടുപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തന്നെ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 1 കോടി വീടുകളിലേക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കാൻ പ്രധാൻ മന്ത്രി സൂര്യോദയ യോജന പ്രഖ്യാപിച്ചു. വീടുകൾക്ക് മാസം 300 യൂണിറ്റ് വൈദ്യതി സൗജന്യമായി ലഭിക്കാൻ പദ്ധതി സഹായിക്കും. വർഷം 15000-18000 രൂപ വൈദ്യുതി ബില്ല് ലാഭിക്കാൻ ഇതുവഴി കുടുംബങ്ങൾക്ക് സാധിക്കും. വീടുകളിൽ ഉത്പാദിപ്പിക്കുന്ന സൗരോർജത്തിൽ മിച്ചം വരുന്നത് കമ്പനികൾക്ക് വിൽക്കാൻ സാധിക്കും.
വീടുകൾക്ക് മാത്രമല്ല സൗരോർജ പദ്ധതി ഉപകാരപ്രദമാകുന്നത്. സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം ത്വരിതപ്പെടുത്താനും സൗരോർജ പദ്ധതി സഹായിക്കും. സോളാർ പാനലിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗപ്പെടുത്താം. മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനും പദ്ധതി സഹായിക്കും. ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യോദയ യോജ പ്രഖ്യാപിക്കുന്നത്.
Energy demand in the country is increasing day by day. This is also the reason why the country is switching to renewable energy sources. Solar energy is the country’s most dependent renewable energy source. Solarization is meeting a good share of the country’s energy needs. In the Interim Budget 2024-25, Union Finance Minister Nirmala Sitharaman announced the Pradhan Mantri Suryodaya Yojana to provide Purapura solar power to 1 crore households. The scheme will help households get 300 units of electricity free of cost per month. Households can save Rs 15,000-18,000 per year on their electricity bills.