കുറഞ്ഞ ജനസംഖ്യയുണ്ടായിട്ടും രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് ഉടമകളുള്ള സംസ്ഥാനം കേരളമാണ്. വിദേശകാര്യ മന്ത്രാലയ കണക്കുകൾ പ്രകാരം നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് 99 ലക്ഷം പേർക്ക് പാസ്പോര്‍ട്ട് ഉണ്ട്. പാസ്പോർട്ട് എടുത്തിട്ടുള്ള വനിതകളുടെ കണക്കിലും കേരളമാണ് മുന്നിൽ. സംസ്ഥാനത്തിന് അനുവദിച്ച 99 ലക്ഷം പാസ്പോർട്ടുകളിൽ 42 ലക്ഷവും സ്ത്രീകളുടേതാണ്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.38 കോടി പുതിയ പാസ്പോർട്ടുകൾ നൽകിയപ്പോൾ 2019-ൽ 1.11 കോടി പാസ്പോർട്ടുകളാണ് നൽകിയത്.
വിദേശകുടിയേറ്റത്തിൻ്റെ പ്രധാന സൂചിക കൂടിയാണ് പാസ്സ്പോർട്ടുകളുടെ എണ്ണവും.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളത്തിന്റെ ഈ മുന്നേറ്റം. 24 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 88 ലക്ഷം പാസ്പോർട്ട് ഉടമകളാണുള്ളത്. 13 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയില്‍ 98 ലക്ഷം പേർക്കാണ് പാസ്പോർട്ട് ഉള്ളത്. അതേസമയം വിദേശ കുടിയേറ്റക്കാർക്ക് പേരുകേട്ട സംസ്ഥാനമായ പഞ്ചാബിൽ 70.14 ലക്ഷം പാസ്പോർട്ട് ഉടമകൾ മാത്രമാണുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാസ്പോര്‍ട്ട് എടുത്തവരുടെ എണ്ണത്തില്‍ 17% വര്‍ധനവാണ് ഉണ്ടായത്. രാജ്യത്തെ 8.8 കോടി പാസ്പോര്‍ട്ട് ഉടമകളില്‍ 35% സ്ത്രീകളാണ്. അതില്‍ ഏറ്റവും കൂടുതല്‍ വനിതാ പാസ്പോര്‍ട്ട് ഉടമകള്‍ ഉള്ളതും കേരളത്തിലാണ്. 99 ലക്ഷത്തില്‍ 42 ലക്ഷം പാസ്പോര്‍ട്ടുകളും സ്ത്രീകളുടെതാണ്. അതേസമയം ഉത്തര്‍പ്രദേശിലെ 80% പാസ്പോര്‍ട്ട് ഉടമകളും പുരുഷന്മാരാണ്. 17.3 ലക്ഷം സ്ത്രീകള്‍ക്ക് മാത്രമേ അവിടെ പാസ്പോര്‍ട്ട് ഉള്ളു.
രാജ്യത്തെ വനിതാ പാസ്പോർട്ട് ഉടമകളുടെ വിഹിതം 35% ആണ്, മൊത്തം 8.8 കോടി പാസ്പോർട്ടുകളിൽ 3.1 കോടിയും സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്.
അതേസമയം, കോവിഡ് കാലത്തെ പാസ്പോർട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 2020-ൽ ഇത് 54.13 ലക്ഷമായി കുറഞ്ഞു, 2021-ൽ 73.63 ലക്ഷമായി ഉയർന്നു .
കൊവിഡിന് ശേഷം വിതരണം ചെയ്യുന്ന പാസ്പോർട്ടുകളുടെ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ 1.38 കോടി പുതിയ പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്തപ്പോൾ, 2019-ലെ കോവിഡിന് മുമ്പുള്ള വർഷം 1.11 കോടി രേഖകൾ മാത്രമാണ് നൽകിയത്.. ഇന്ത്യയിൽ നൽകിയ മൊത്തം പാസ്പോർട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 17% ഉയർന്നു.
2023-ൽ കേരളത്തിൽ 15.5 ലക്ഷത്തിലധികം പുതിയ പാസ്പോർട്ടുകൾ വിതരണം ചെയ്തു
മഹാരാഷ്ട്ര 15.1 ലക്ഷവുമായി രണ്ടാം സ്ഥാനത്തും യുപി 13.7 ലക്ഷം പുതിയ പാസ്പോർട്ടുകൾ നൽകി.
ലോകത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ഒരിടമാണ് കേരളം, 1970 കളിൽ ആരംഭിച്ച കുടിയേറ്റം കേരളത്തെ ജീവിത നിലവാരത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന മേഖലയാക്കി മാറ്റിയ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.
ആദ്യകാലങ്ങളിൽ പേർഷ്യൻ ഗൾഫിൽ തുടങ്ങി, അമേരിക്ക, കാനഡ, യുകെ, ഇസ്രായേൽ, യൂറോപ്പ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ചെന്നെത്തിയിട്ടുണ്ട്. സമീപ വർഷങ്ങളിൽ, മോൾഡോവ പോലുള്ള താരതമ്യേന അറിയപ്പെടാത്ത രാജ്യങ്ങളിലേക്കു പോലും മലയാളികൾ തൊഴിൽ തേടി എത്തിയിരുന്നു.
Kerala’s leading position in passport issuance and emigration, with insights into the distribution of passports and trends in foreign travel.