വിഴിഞ്ഞം തുറമുഖത്ത് അടുത്ത ആറുവർഷത്തിനിടെ എത്തുന്നത് 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്. പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്ന നിർമാണം 2028ൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ടം അദാനി പോർട്ട് കമ്പനി 2019 ഡിസംബറിൽ പൂർത്തീകരിക്കണമായിരുന്നു. ഓഖി കടൽ ക്ഷോഭം, കോവിഡ്, കരിങ്കൽ ലഭ്യതയിലെ പ്രതിസന്ധി എന്നിവ കാരണം അതിന് കഴിഞ്ഞില്ല. ഒന്നാം ഘട്ടത്തിന്റെ നിർമാണ കാലാവധി നീട്ടി നൽകണമെന്ന് AVPPL ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (വിസിൽ) തയ്യാറായില്ല. തുടർന്നാണ് ആർബിട്രേഷൻ നടപടികളിലേക്ക് പോയത്. പുതിയ കരാർ പ്രകാരം നിർമാണം പൂർത്തീകരിക്കാൻ ഡിസംബർ മൂന്നുവരെ സമയം അനുവദിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് പിന്തുണയുമായി മന്ത്രിസഭ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണ് മന്ത്രിസഭായോഗം ചർച്ച ചെയ്തു കൈക്കൊണ്ടത് .
കണ്സഷന് കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് AVPPL 03.12.2019-ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ഓഖി, പ്രളയം തുടങ്ങിയ 16 കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും ആയതിനാല്‍, കാലാവധി നീട്ടി നല്‍കണമെന്നും എ വി പി പി എൽ ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വി ഐ എസ് എൽ ) ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇരുപക്ഷവും ആര്ബിട്രേഷന് നടപടികള്‍ ആരംഭിക്കുകയുണ്ടായി.
ആര്ബിട്രേഷന് തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂര്‍ത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദാനിയുടെ എവിപിപിഎൽ ആര്ബിട്രേഷന് ഹര്‍ജി നല്‍കിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടര്‍ ക്ലെയിമാണ് സംസ്ഥാന സർക്കാരിന്റെ വിഐഎസ്എൽ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആര്ബിട്രേഷന് നടപടികള്‍ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കും
പദ്ധതി പൂര്‍ത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിചിരുന്നു . ഇതനുസരിച്ച് പൂര്‍ത്തീകരണ തീയതി 2024 ഡിസംബര്‍ 3 ആയിരിക്കും. കരാര്‍ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, 10,000 കോടി രൂപ എ വി പി പി എൽ മുതല്‍മുടക്കേണ്ട ഈ ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ 17 വര്‍ഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവില്‍ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.
2028നും 2030നുമിടയിൽ 10,000 കോടി രൂപയുടെ നിക്ഷേപംകൂടി വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുകയാണ് അദാനി പോർട്സിന്റെ ലക്ഷ്യം. ലോജിസ്റ്റിക്സ് ഹബ് ഉൾപ്പെടെയുള്ള വികസനത്തിനായിരിക്കും തുക വിനിയോഗിക്കുക. അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ മൂന്നുവർഷത്തിനകം 3000 കോടി രൂപ വിഴിഞ്ഞത്ത് നിക്ഷേപമായി കൈമാറും . എന്നാൽ രണ്ടും മൂന്നും ഘട്ടങ്ങളിൽ സംസ്ഥാനം പണം മുടക്കേണ്ടതില്ല എന്നതാണ് കരാർ . 2034ൽ തുറമുഖത്തിൽനിന്ന് അദാനി പോർട്ട്സും സംസ്ഥാന സർക്കാരും വരുമാനം പങ്കിടൽ ആരംഭിക്കുകയും ചെയ്യും.
മേയിൽ ഇപ്പോൾ വരുന്നതിനേക്കാൾ വലിയ കപ്പലുകൾ എത്തിച്ചു തുറമുഖത്തെ ചരക്കു നീക്കത്തിന്റെ ട്രയൽ റൺ ആരംഭിക്കും. രണ്ടുകപ്പലുകൾക്ക് അടുക്കാനുള്ള 4–00 മീറ്റർ ബർത്ത് പൂർത്തിയായിട്ടുണ്ട്. നിർമാണം നടക്കുന്ന ബർത്തിൽ സ്ഥാപിക്കാനുള്ള 17 ക്രെയിനുമായി മൂന്നു കപ്പലുകൾ മാർച്ചിൽ എത്തിത്തുടങ്ങും. ഇതിൽ നാല് ഷിപ്പ് ടു ഷോർ ക്രെയിനുകളും 13 യാർഡ് ക്രെയിനുകളുമാണ്.
The port development project aimed at enhancing infrastructure faces delays due to various challenges like natural disasters and pandemics. Despite government approval and arbitration measures, completion targets have shifted, affecting stakeholders and necessitating adjustments in investment plans.