ആഗോള സമ്മേളനങ്ങൾ നടത്താൻ അനുയോജ്യമായ ഇടമായി കേരളത്തെ മാറ്റാനുളള പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്ന് സംസ്ഥാന
ടൂറിസം-പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
കേരളത്തെ സോഫ്റ്റ് പവർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.
സോഫ്റ്റ് പവർ ക്ലബ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ വാർഷിക കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം നടപ്പാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസത്തിന് ആഗോളതലത്തിൽ നിരവധി അംഗീകാരങ്ങൾ നേടാനായെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അന്തമായ ഭൂപ്രകൃതി കണക്കാക്കുമ്പോൾ ആഗോള പരിപാടികൾക്ക് കേരളത്തെ ആതിഥേയരാക്കാനുള്ള സാധ്യതകൾ അനന്തമാണ്. ഹിൽ സ്റ്റേഷനുകൾ, ബീച്ച്, കായലുകൾ തുടങ്ങിയവ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് അനുയോജ്യമായി ഇടമായി കേരളത്തെ മാറ്റുന്നു. ടൂറിസമെന്ന ശക്തമായ സോഫ്റ്റ് പവർ ഘടകത്തെ സുസ്ഥിരമായ രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. കേരളം സോഫ്റ്റ് പവർ സാധ്യതകൾ പരമാവധി നടപ്പാക്കിയിട്ടുണ്ട്.
ഇറ്റലി മുൻ ഉപ പ്രധാനമന്ത്രി ഫ്രാൻസിസ്കോ റൂട്ടെല്ലി സമ്മേളനത്തിന് നേതൃത്വം നൽകി. ജി20 ഷെർപ്പ അമിതാഭ് കാന്ത് സമ്മേളനത്തിൽ പങ്കെടുത്തു. പ്രശസ്തി, മത്സരശേഷി, സാമ്പത്തിക വളർച്ചാ രൂപീകരണം എന്നിവയുടെ വളർച്ചയ്ക്കുള്ള ഉപാധിയാണ് സോഫ്റ്റ് പവറെന്ന് ഫ്രാൻസിസ്കോ പറഞ്ഞു.
Kerala government plans initiatives to transform Kerala into a suitable venue for hosting global conferences, as stated by Tourism Minister P.A. Mohammed Riyas. The Soft Power Hub initiative is part of efforts to change Kerala’s image.