കൊച്ചി നഗരത്തിൽ ഏറ്റെടുത്ത എൻഎംടി (NMT-നോൺ മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട്) നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം കൊണ്ട് പൂർത്തിയാക്കാൻ കൊച്ചി മെട്രോ റെയിൽ (KMRL-കെഎംആർഎൽ). എൻഎംടിക്ക് കീഴിലുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും അടുത്തമാസത്തോടെ തീർക്കാനാണ് KMRL ലക്ഷ്യമിടുന്നത്.
റോഡ് നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം എൻഎംടിക്ക് കീഴിൽ കൊച്ചി നഗരത്തിൽ കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ള പാത, സൈക്കിൾ പാത, അത്യാധുനിക നടപ്പാത എന്നിവയാണ് KMRL നിർമിക്കുന്നത്. ഫ്രഞ്ച് ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കലൂർ-കടവന്ത്ര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആലുവ-ഇടപ്പള്ളി റോഡിന്റെ സൗന്ദര്യവത്കരണവും ഏകദേശം പൂർത്തിയായി കഴിഞ്ഞു. മിനർവ ജംഗ്ഷൻ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് KMRL മായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു KMRL മുമ്പ് പറഞ്ഞിരുന്നത്.
എന്നാൽ പിന്നീട് നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുകയായിരുന്നു. റോഡ് വനിതാ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടി നടത്താൻ തീരുമാനിച്ചതാണ് നിർമാണം സമയം നീളാനുള്ള കാരണമായി പറഞ്ഞത്. ട്രാഫിക് ലൈറ്റ്, അലാം ബട്ടണുകൾ എന്നിവയും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിക്കും. സുരക്ഷിതവും സൗകര്യപ്രദവും ആയ നടപ്പാതകൾ ഒരുക്കുക, സൈക്കിളിംഗ് ബൈസൈക്കിൾ പാർക്കിംഗിന് വേണ്ടി മെച്ചപ്പെട്ട സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോയ്ക്ക് ഇരുവശവും KMRL നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
The progress of Kochi Metro Rail’s (KMRL) construction projects, including the development of Non-Motorised Transport (NMT) infrastructure and road renovation activities, aimed at enhancing transportation and promoting road safety in Kochi city.